താൾ:Harishchandran 1925.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

26_19 രണ്ടാമദ്ധ്യായം ക്കാം രണ്ടുദിവസത്തിനുള്ളിൽ നിന്തിരുവടിക്ക് ധനവും കൊണ്ട് എഴുന്നള്ളുകയും ചെയ്യാം.എന്നുപഞ്ഞ് ഹരിശ്ചന്ദ്രൻ ഒരു ഹരിക്കാരനെ വിളിച്ച് സത്യകീർത്തിയെ കൂട്ടിക്കൊണ്ടുവരുവാനും മറ്റൊരുവനെ വിളിച്ച് കൊട്ടാരത്തിലെ ആനപ്പന്തിയിൽനിന്ന് പണ്ടാരവകയായ വലിയ കൊമ്പനാനയെ കൊണ്ടുവരുവാനും കൽപ്പിച്ചയച്ചു..അൽപ്പ സമയത്തിനുള്ളിൽ ആന തിരുമുമ്പാകെ എത്തിച്ചേർന്നു.ഉടൻ തന്നെ വിശ്വാമിത്രൻ രാജകൽപ്പനപ്രകാരം ആനയുടെ പുറത്തു കയറി ഒരു കവണയും കല്ലുമെടുത്ത് മേൽപ്പോട്ടെറിഞ്ഞു. അദ്ദേഹത്തിന്റെ തപശ്ശക്തികൊണ്ട് കല്ല് കീഴ്പ്പോട്ട് വീഴാതെ ആകാശത്ത് തൂ‌ങ്ങുകയാണുണ്ടായത്. അനന്തരം വിശ്വാമിത്രൻ പറഞ്ഞു-"ഇതാ മഹാരാജാവേ! ഞാനെറിഞ്ഞ കല്ല് കീഴ്പ്പോട്ട് വീഴാതെ ഇതാ ആകാശത്ത് തങ്ങിയിരിക്കുന്നു. ഇപ്പോൾ ധനത്തിന്റെ കണക്കു തയ്യാറായി. ഇനി ധനം വരുത്തുകയേ വേണ്ടൂ." ഇത്രയുമായപ്പോഴേക്ക് മന്ത്രിസത്തമനായ സത്യകീർത്തിയും തിരുമുമ്പാകെ എത്തി.മഹാരാജാവ് മന്ത്രിയോട് വിശ്വാമിത്രൻ ചെയ്ത അപേക്ഷയും അതിനു താൻകൊടുത്ത മറുപടിയും, മഹർഷി ധനത്തിന്റെ പരിമാണം തീർച്ചപ്പെടുത്തിയതും പറഞ്ഞ്, മഹർഷിക്കു കൊടുക്കുവാനായി പഴയ ഭണ്ഡാരം എടുത്തുകൊണ്ടുവരുവാൻ ആജ്ഞാപിച്ചു. സത്യകീർത്തിക്ക് ഇതെല്ലാം

വി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/26&oldid=160639" എന്ന താളിൽനിന്ന് ശേഖരിച്ചത്