താൾ:Harishchandran 1925.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

25_18 ഹരിശ്ചന്ദ്രൻ

മാർക്കു ധനം കൊടുക്കാമെന്നു പറഞ്ഞിട്ട് പിന്നെ കബളിപ്പിക്കുന്നവർ 'രൗരവം' എന്ന ഘോരനരകത്തിൽ പതിക്കുമെന്ന് നല്ലവണ്ണം ആലോചിക്കണം. ഹരിശ്ചന്ദ്രൻ:- (ചെവിപൊത്തിക്കൊണ്ട് )ശിവ ശിവ !ഇത്ര നിഷ്ഠൂരമായഒരു പാപം ആലോചിക്കുക കൂടി വയ്യാത്തതാണ്. എന്റെ ജീവനുള്ള കാലം അങ്ങിനെ ഒരു അധർമ്മം പ്രവർത്തിക്കുമെന്ന് ശങ്കിക്കരുത്. വിശ്വാമിത്രൻ:- ഞാൻ അത്ര വിചാരിച്ചല്ല പറഞ്ഞത്. എന്നാൽ സംഖ്യ പറയാം കേട്ടോളൂ. "ആനക്കഴുത്തിൽനിന്നാശു കവണയാൽ ഞാനൊന്നെറിഞ്ഞുകൊണ്ടീടുവേൻ മേല്പോട്ട് ഞാനെറിഞ്ഞീടുന്ന പാഷാണമങ്ങഹോ താനെ കീഴ്പ്പോട്ട് വീഴുകയില്ലതു. ചെന്നൊരു ദിക്കിൽ പതിക്കുമെന്നാകിലോ തന്നു കൊള്ളേണമതിന്നു തുല്യം ധനം." ഹരിശ്ചന്ദ്രൻ:- ഒരു സംശയവുമില്ല. എന്റെ പൂർവ്വന്മാർ ചെയ്തൂ സുക്യതം കൊണ്ട് തൽക്കാലം നിന്ദിരുവടിയുടെ കാര്യം സാധിപ്പാനുളള ധനം ഇവിടെയുണ്ട്.പക്ഷെ, പുരാതനമായിട്ടുളള ഭണ്ഡാരം ഈ ആവശ്യത്തിന്നായി എടുക്കേണ്ടി വരും അതിന്റെ സ്ഥിതികൾ മന്ത്രിയായ സത്യകീർത്തിക്കേ അറിവുളളൂ. ഇന്നുതന്നെ മന്ത്രിയെക്കൊണ്ട് അതിവിടെ വരുത്തി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/25&oldid=160638" എന്ന താളിൽനിന്ന് ശേഖരിച്ചത്