താൾ:Harishchandran 1925.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

24_17 രണ്ടാമദ്ധ്യായം

 യുളളു.എങ്കിലും സത്യത്തിലെന്നപോലെയുള്ള നിഷ്ട ദാനത്തിലും ഉളളതുകൊണ്ട് എന്റെ സൂത്രം പക്ഷെ ഫലിച്ചേക്കാം.. 

ഇദ്ദേഹത്തിന്റെ സത്യനിഷ്ഠയെ ദാനനിഷ്ഠയെക്കൊണ്ട് ജയിക്കാം. ഏതായാലും

വന്നകാര്യം  പറയുകതന്നെ എന്നു മനസ്സിൽ ഉറച്ചു മന്ദസ്മിതത്തൊടെ വിശ്വാമിത്രൻ പറഞ്ഞു :- 
"ഹേ ! രാജചൂഡാമണെ! ഞാൻ ഒരു യാഗം ആരംഭിക്കുന്നുണ്ട് .അതിന്നു വളരെ ധനം 

ചെലവുചെയ്യേണ്ടിയിരിക്കുന്നു.അതിന്നാരോടാണപേക്ഷിക്കേണ്ടതെന്ന് വിചാരിച്ചിരിക്കുന്നതിനിടയിൽ

സ്വർഗ്ഗലോകത്ത് യദൃഛയാ പോകാനിടയായി.
അവിടെ വെച്ച് അങ്ങയുടെ ഗുണങ്ങളെ ദേവൻമാരും ഋഷികളും  പ്രശംസിക്കുന്നത് കേട്ടു.
ഉടൻ തന്നെ അങ്ങയെക്കാണ്മാൻ ഇങ്ങോട്ട് പോരുകയും ചെയ്തു.  

ഹരിശ്ചന്ദ്രൻ: ( ദാനത്തിന്ന് ഒരു സല്പാത്രത്തെ കിട്ടിയതിൽ സന്തോഷത്തോടുകൂടി) "ഞാൻ ഭാഗ്യവാനായി. ഭവാദൃശനായ ഒരു ബ്രാഹ്മണോത്തമന്ന് അതിലും വിശേഷിച്ച് യാഗത്തിന്റെ

ആവശ്യത്തിന്ന് എന്റെ ധനം ഉപകരിക്കുവാൻ ഇടയാകുമെങ്കിൽ
അതിൽ പരം ഒരു ഭാഗ്യം എനിക്ക് ഉണ്ടാകുവാനില്ല.
എത്ര ധനമാണാവശ്യമെന്ന് അരുളിച്ചെയ്താലും? 
വിശ്വാമിത്രൻ:-(ജയിച്ചഭാവത്തിൽ)"എന്നാൽപറയാം പക്ഷേ ഒന്നുണ്ട് .ആവശ്യമുള്ള ധനത്തിന്റെ

സംഖ്യ കേൾക്കുമ്പോൾ തരുവാൻ മടിക്കരുത്. മഹർഷി

3*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/24&oldid=160637" എന്ന താളിൽനിന്ന് ശേഖരിച്ചത്