താൾ:Harishchandran 1925.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

23_16 ഹരിശ്ചന്ദ്രൻ ഒരു കാര്യമുണ്ടെന്നു ആരും വിചാരിക്കയുമില്ല, ഞാൻ വന്ന കാര്യം വഴിയെ പ്പറയാം" ഹരിശ്ചന്ദ്രൻ :- നിന്തിരുവടി ഇയ്യുളളവനെ ഇത്രവലുതാക്കിപ്പറയുന്നത് ഇവിടുത്തെ മഹാമനസ്കതകോണ്ടാണ്.

എന്റെ അവസ്ഥ അത്രയ്കൊന്നുമില്ല., സത്യവും,ദാനവും മാത്രമെ എനിക്കു ഒരു ധർമ്മമുള്ളൂ. "സത്യാന്നാസ്തിപരോധർമ്മ;" എന്നാണെൻറ മുദ്രാവാക്യം. എന്റെപ്രജകളിൽ ആരും സത്യ വിരോധം പ്രവർത്തിക്കുന്നതല്ല.ആരെങ്കിലും അങ്ങിനെ പ്രവർത്തിക്കുന്നപക്ഷം അതേകാരണത്താൽതന്നെ അവൻ വദ്ധ്യനാകുന്നതുമാണ്.ദാനത്തെപ്പറ്റിയും ഒരുനിശ്ചയമുണ്ട്."ഏകംധനം‌ഞാനൊരുത്തന്നു നൽകുകിൽ ചാകിലുമില്ലെന്നു ചൊല്ലുമാറില്ല ഞാൻ "എന്നാണു നിശ്ചയം. സത്യത്തേയും ദാനത്തേയും പറ്റി എനിക്കുളള ഈ രണ്ടു വ്രതങ്ങളും എന്നും നിലനിൽക്കുന്നതിന്നു നിന്തിരുവടിയുടെ അനുഗ്രഹം ഉണ്ടായിരിക്കണമെന്നപേക്ഷയുണ്ട്. വിശ്വാമിത്രന്റെ വഞ്ചന .ഹരിശ്ചന്ദ്രന്റെ ഈവാക്കു ദീർഗ്ഘസൂത്രക്കാരനായ വിശ്വാമിത്രനെ അധികം കുഴക്കിൽപ്പെടുത്തുകയാണ് ചെയ്തത്. "അമ്പാ! ഒരുസത്യ നിഷ്ഠ !. ഇത്രയും നിഷ്ഠയോടുകൂടിയ ഇദ്ദേഹത്തെക്കൊണ്ട് അസത്യം പറയിക്കുവാൻ ഉള്ള എന്റെ ശ്രമം നിഷ്ഫലമായിട്ടേ വരിക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/23&oldid=160636" എന്ന താളിൽനിന്ന് ശേഖരിച്ചത്