താൾ:Harishchandran 1925.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

20_13 രണ്ടാമദ്ധ്യായം

   അപ്പോൾ  ആ  മുനി  ഇങ്ങിനെ വിചാരിച്ചു ;--- "കാര്യം  ആകപ്പാടെ  വലിയ  വിഷമമായിപ്പോയല്ലൊ.തല്ക്കാലത്തെ

ഒരു കോപത്തിന് ഞാൻ ദേവസഭയിൽവെച്ച് അങ്ങിനെ ശപഥം ചെയ്തു പോയി.അപ്പോൾ ഹരിശ്ചന്ദ്രൻ ഇത്ര സത്യനിഷ്ഠനാണെന്ന് അശേഷം കരുതിയില്ല. ഇദ്ദേഹത്തെക്കൊണ്ട് ഒരസത്യമെങ്കിലും പറയിച്ചില്ലെങ്കിൽ ഞാൻ ഇനി ഇരുന്നിട്ട് ഫലമില്ല.എൻറ വാക്കിന്ന് ഒരു തൃണത്തോളവും വിലയില്ലെന്നു വന്നിട്ട് എങ്ങിനെ ഞാൻ വസിഷ്ഠൻറ മുഖത്ത് നോക്കും".ഇങ്ങിനെ തൻറ തല്ക്കാലാവസ്ഥയെപ്പറ്റി വിചാരിച്ചു വ്യസനിക്കുന്നതിനിടയിൽ വിശ്വാമിത്രന്ന് ഒരു ഉപായം തോന്നി. താൻ ഹരിശ്ചന്ദ്രൻറ മുമ്പിൽ ഒരു അർത്ഥിയായിച്ചെന്നാൽ കാര്യം സാധിക്കാമെന്നാണ് വഴി തോന്നിയത്.

        "യാഗാർത്ഥമായിദ്ധനമിരക്കും വിധൗ
          രാജചൂഡാമണിനൽകുമസംശയം
          പിന്നെയവനെയങ്ങേൽപ്പിച്ചുപോരിക
           തന്ന ധനങ്ങ,ളതുംപിന്നെ വൈകാതെ
           ചെന്നുനശിപ്പിക്കയുംവേണമങ്ങു ഞാൻ."
 എന്നാൽ ഹരിശ്ചന്ദ്രൻ  വട്ടത്തിലാവാതെഎന്തു ചെയ്യും?  തന്ന ധനത്തിന്നു പകരമായി പിന്നെ ധനം തരുവാൻ നിവൃ

ത്തിയില്ലാത്തവിധം അദ്ദേഹത്തിൻറ രാജ്യത്തെ ദ്രവ്യങ്ങൾ എല്ലാം നശിപ്പിക്കയും വെണം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/20&oldid=160633" എന്ന താളിൽനിന്ന് ശേഖരിച്ചത്