താൾ:Harishchandran 1925.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

19_12 രണ്ടാമദ്ധ്യായം

  വിശ്വാമിത്രൻറ  ആലോചന
 ദേവസഭയിൽ നിന്ന്  വീരവാദം പറഞ്ഞുപോന്ന  വിശ്വാമിത്രൻ പല വേഷങ്ങളും ധരിച്ച്    പലപ്പോഴും  ഹരിശ്ചന്ദ്രൻറ

സമീപത്തുചെന്ന് പരിശോധിച്ചതിൽ മനസാ വാചാ കർമ്മണാ അസത്യമായിട്ടുള്ള യാതൊന്നും ആ മഹാരാജാവിൽ എന്നല്ല അദ്ദേഹത്തിൻറ രാജ്യത്തുള്ള പ്രജകളിൽ കൂടിയും കണ്ടെത്തിയില്ല. ഹരിശ്ചന്ദ്രൻ കരം പിരിക്കുന്നതിലും നീതി ന്യായങ്ങൾ നടത്തുന്നതിലും , വർണ്ണാശ്രമധർമ്മങ്ങൾ നോക്കുന്നതിലും, അതിഥിസല്കാരംചെയ്യുന്നതിലും,അർത്ഥികൾക്ക് ദാനം ചെയ്യുന്നതിലും ,എന്തിന് നേരംപോക്ക് പറയുന്നതിൽപോലും വിശ്വാമിത്രന്ന് യാതൊരു പഴുതും കിട്ടിയില്ല. ഹരിശ്ചന്ദ്രൻറ രാജ്യത്തെ ഭൂമികൾ ഫലസമൃദ്ധങ്ങളും ,പ്രജകൾ രാജഭക്തൻമാരും,ഭണ്ഡാരം ഐശ്യര്യഭരിതവും, മന്ത്രിമാർ ഉദ്യോഗസ്ഥൻമാർ മുതലായവർ ധാർമ്മികൻമാരും ആയതുകൊണ്ട് അദ്ദേഹത്തിന്ന് വാക്കിലോ പ്രവർത്തിയിലോ, അസത്യമായിട്ടുള്ള ഒരു കാര്യം ചെയ്യേണ്ടതായ ആവശ്യം ഇല്ലാത്തതിനാൽ അദ്ദേഹത്തിൻറ

കാര്യത്തിൽ "അസത്യപരീക്ഷ" ചെയ്യുന്നതുകൊണ്ട് യാതൊരു ഫലവും ഉണ്ടാകയില്ലെന്നു വിശ്വാമിത്രന്നു ബോധ്യമായി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/19&oldid=160631" എന്ന താളിൽനിന്ന് ശേഖരിച്ചത്