താൾ:Harishchandran 1925.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

18_11 ഒന്നാം അദ്ധ്യായം

 നാരദൻ;--  എന്നാൽ ഇനി  സമയം കളയേണ്ട. വിശ്വാമിത്രൻ തൻറ  ശപഥം നിറവേറ്റുവാനായി

പോകട്ടെ! അദ്ദേഹം അതു നിർവ്വഹിച്ചു വരുന്നതുവരെ ഇന്ദ്രാദിദേവന്മാരും വസിഷ്ഠനും ഞാനും ഇവിടെത്തന്നെ താമസിക്കാം . എന്നാൽ ഒരു സംഗതി ഏവരും മനസ്സിരുത്തേണ്ടതുണ്ട്. ഈ കാര്യം ഗൂഢമായിരിക്കണം. ഹരിശ്ചന്ദ്രൻ ഈ സംവാദങ്ങളും ശപഥങ്ങളുമൊന്നും അറിയരുത്.

വിശ്വാ:  എന്നാൽ  അങ്ങിനെയാവട്ടെ!  ഞാൻ  ഇപ്പോൾതന്നെ പോകുന്നു.

എന്നും പറഞ്ഞ് വിശ്വാമിത്രൻ ദേവസഭയിൽ നിന്ന് പുറപ്പെട്ടു. നാരദൻ അപ്പോൾ അദ്ദേഹത്തിൻറ അരികെ പോയി." അങ്ങക്കെല്ലാം നന്നായി വരും. അങ്ങയുടെ തപസ്സിദ്ധി ആരാണ് ബഹുമാനിക്കാത്തത്?". എന്നുതുടങ്ങിയ പ്രശംസകളെക്കോണ്ട് അദ്ദേഹത്തിൻറ ദൃഢനിശ്ചയത്തെ ഉറപ്പിച്ചു. അപ്പോൾ, വിശ്വാമിത്രൻ തിരിഞ്ഞുനിന്ന് "അതേ,ദേവൻമാർ കേൾക്കണം , ഞാൻ എൻറ തപസ്സിനാൽ ഹരിശ്ചന്ദ്രനെ ക്കോണ്ട് അസത്യം പറയിച്ചില്ലെങ്കിൽ ഇതാ ഇങ്ങിനെ പിടിച്ചോളിൻ:" എന്നു പറഞ്ഞ് വലം കയ്യിൻറ

പെരുവിരലും കഴുവിരലും കൂട്ടി മിടിച്ചും കൊണ്ട്, അവിടെനിന്ന് ബദ്ധപ്പെട്ടുപോയി.സഭ പിരിയുകയും ചെയ്തു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/18&oldid=160630" എന്ന താളിൽനിന്ന് ശേഖരിച്ചത്