താൾ:Harishchandran 1925.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

17_10 ഹരിശ്ചന്ദ്രൻ

 പ്പാനുള്ള ഒരു സ്ഥലമല്ല.  ഹരിശ്ചന്ദ്രൻ  അസത്യം പറയുന്നവനാണെന്ന്  ഞാൻ  തെളിയിച്ചുതരാം

അദ്ദേഹത്തെക്കൊണ്ട് ഞാൻ തീർച്ചയായും അസത്യം പറയിക്കുന്നുണ്ട്. അങ്ങിനെ ഞാൻ ചെയ്തി ല്ലെങ്കിൽ ഇന്നതു ചെയ്യാമെന്നു ഞാൻ വാതുവെക്കാം.വസിഷ്ഠൻ അതു ചെയ്യുമോ കാണട്ടേ? വസിഷ്ഠൻ;-- ഓഹോ! ആയിരം പ്രാവശ്യം ചെയ്യാം. സത്യപരായണനായ ഹരിശ്ചന്ദ്രൻ അസത്യം പറയുന്ന പക്ഷം, ഞാൻ എൻറ തപസ്സുപേക്ഷിച്ച് മദ്യകുംഭവും ശിരസ്സിലേറ്റി ഈ ദേവസഭക്ക് മൂന്നു പ്രദക്ഷിണം ചെയ്യാം,ഒട്ടും സംശയമില്ല.

     "ആദിത്യചന്ദ്രാവനിലോനലശ്ച
   ദ്യേൗർ  ഭൂമിരാപോവരുണോയമശ്ച,
   അഹശ്ചരാത്രിശ്ചഉഭേചസന്ധ്യേ
     ധർമ്മശ്ചജാനാതിനരസ്യസത്യം"
 എന്ന പ്രമാണപ്രകാരമുള്ള സത്യസാക്ഷികളുടെ  മുമ്പാകെ ഞാൻ ഈ സത്യം ചെയ്യുന്നു.
വിശ്വാ:-- " ഞാൻ എന്തുചെയ്യാമെന്നു പറയാം.ഹരിശ്ചന്ദ്രനെക്കൊണ്ട്  ഞാൻ വ്യാജം  പറയിച്ചിട്ടില്ലെങ്കിൽ

എൻറ മഹത്തായ തപസ്സിൻറ പകുതി ഫലം വസിഷ്ഠന്നു കൊടുക്കുന്നുണ്ട്. ഇതു കൂടാതെ വസിഷ്ഠൻ പറഞ്ഞതുപോലെയുള്ള ഘോരശപഥം ഞാൻ ചെയ്യുന്നില്ല.ഇത്ര പോരേ?"

ദേവേന്ദ്രൻ;-- മതി ,മതി , ധാരാളം മതി!










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/17&oldid=160629" എന്ന താളിൽനിന്ന് ശേഖരിച്ചത്