താൾ:Harishchandran 1925.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

16 _9 ഒന്നാം അദ്ധ്യായം

 ത്രനേയും   പോലെയുള്ളവർ  ഇങ്ങിനെ  "കശപിശ" തുടങ്ങിയാൽ  വലിയ നേരമ്പോക്കുണ്ട്

കാണ്മാൻ എന്ന് മറ്റു ചിലർ. ഈ മഹർഷിമാരുടെ തർക്കം തീർക്കുന്നത് ഈ ദേവസദസ്സിൽ വെച്ചു വേണോ ? എന്ന് ഇനി മറ്റു ചിലർ . ഇങ്ങിനെ ഓരോരുത്തർ ഓരോ വിധത്തിൽ പിറുപിറുത്തുംകൊണ്ടിരിക്കുന്നതിനിടയിൽ നയജ്ഞനായ നാരദമഹർഷി ഇങ്ങിനെ അഭിപ്രായ പ്പെട്ടു."വസിഷ്ഠൻ സാക്ഷാൽ പരമേഷ്ഠിയായ പ്രജാപതിയുടെ പുത്രനാണ്,ശാന്തനാണ്,അദ്ദേഹം അസത്യം പറയുമോ? ഒരിക്കലുമില്ല. വിശ്വാമിത്രനാണെങ്കിൽ തപസ്സിദ്ധികൊണ്ട് സർവ്വ മുനികളെയും ജയിച്ച മഹാൻ ജന്മനാ ക്ഷത്രിയനായിരുന്നിട്ടും കർമ്മം കൊണ്ട് ബ്രാഹ്മണ്യം സമ്പാദിച്ച മഹാനുഭാവൻ!, സർവ്വർക്കും പൂജ്യനായ മഹർഷിസത്തമൻ .അദ്ദേഹം വ്യാജം പറയുമൊ? ഒരിക്കലും ചെയ്കയില്ല . എന്നാൽ രണ്ടുപേരും പറയുന്നതു പരസ്പരവിരുദ്ധമാകയാൽ , രണ്ടും പരമാർത്ഥമാകുവാ നൊട്ടു വഴിയുമില്ല. അതിനാൽ ഇതൊരു കളിയാണെന്നുവേണം വിചാരിപ്പാൻ. അതിവിടെ അത്ര

ശരിയല്ല. അതുകൊണ്ട്  ഈ ദേവസദസ്സിൽ വെച്ച് ഇനി ഇവരുടെ വാദം തുടരുന്നത്  എന്തെങ്കിലും

ഒരു പ്രത്യേകനിശ്ചയം ചെയ്തിട്ടായിരിക്കും നല്ലത്."

     വിശ്വാമിത്രൻ;---  (ധൃതിയിൽ)"   അതാണ്  ഞാൻ പറയുന്നത്.  ഈ സദസ്സ്  ആളുകൾക്ക്  കളി

2*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/16&oldid=160628" എന്ന താളിൽനിന്ന് ശേഖരിച്ചത്