താൾ:Harishchandran 1925.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

21_ 14 ഹരിശ്ചന്ദ്രൻ

"അപ്പോളസത്യം പറയുമവനെങ്കി ലപ്പോൾമമഹിതംവന്നുകൂടും ദൃഢം."

	വിശ്വാമിത്രൻ ധനം അപേക്ഷിക്കുന്നത്.

ഇങ്ങനെ വിചാരിച്ചുറച്ചു,ഒട്ടും താമസിക്കാതെ കണ്ട് വിശ്വാമിത്രൻ ഹരിശ്ചന്ദ്രന്റെ രാജധാനിയിലേക്കു പുറപ്പെട്ടു.രുദ്രാക്ഷമാലയും ,യോഗദണ്ഡും,ഉത്തരീയവും, കാഷായവസ്ത്രവും ,യോഗവട്ടവും ധരിച്ച് ജടാധാരിയായി ആകാശമാർഗ്ഗത്തൂടെ അതിവേഗത്തിൽ അദ്ദേഹം അയോദ്ധ്യയിൽ ചെന്നിറങ്ങി.

തപസ്വികളിവെച്ച് അഗ്രഗണ്യനായ വിശ്വാമിത്രൻ അതിഥിയായി വന്നതുകണ്ടപ്പേൾ ആതിഥേയരിവെച്ച് അതിപ്രസിദ്ധനായ ഹരിശ്ചന്ദ്രൻ ആദരപൂർവ്വം എതിരേറ്റ് അർഗ്ഘ്യപാദ്യാദികളെക്കൊണ്ട് പൂജിച്ച്, മഹാർഹമായ ആസനത്തിന്മേൽ ഇരുത്തി, ഭയഭക്തിബഹുമാനങ്ങളോടുകൂടി സ്വാഗതം പറഞ്ഞു കുശലപ്രശ്നം ചെയ്തു.

ഹരിശ്ചന്ദ്രൻ:-മഹാത്മാവായ മുനിസത്തമ! നീന്തിരുവടിയുടെ എഴുന്നള്ളത്തു കൊണ്ടു ഇയ്യുള്ളവൻ ഏറ്റവും ധന്യനായിരിക്കുന്നു. ഈ കുടുംബവും പാവനമായിത്തീർന്നു.നിന്തിരുവടിയെപ്പോലെയുള്ള മഹർഷിമാരുടെ ദർശനം ദൈവികമായ ഒരനുഗ്രമാണെന്നാണ് ഞാൻ വിചാരിക്കുന്നത്.

വിശ്വാമിത്രൻ: - അങ്ങയെ പ്പോലെയുള്ള രാജാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/21&oldid=160634" എന്ന താളിൽനിന്ന് ശേഖരിച്ചത്