താൾ:Harishchandran 1925.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

106 ഹരിശ്ചന്ദ്രൻ

ക്കനാവിലൈശ്വര്യനിദാനമല്ലോ, ഭവാനി!ഭർഗ്ഗാർദ്ധശരീരരൂപേ! ദവാനിശംനിൻപദമാശൃയംമേ നവാമൃതാദ്വൈതമോമതല്ലോ ഭവാഖ്യാഘാരാർണ്ണവകർണ്ണധാരൻ

മരിച്ചവർ ജീവിച്ചത്.

ഇപ്രകാരം ഇവർ സ്തുതിച്ചപ്പോൾ സൌമംഗല്യ ദേവതയായ ശ്രീപാർവതീദേവി ചന്ദ്രമതിയെ തൃക്കൈകൊണ്ടു തലോടി അവരുടെ പാതിവ്രത്യനിഷ്ടയെ ശ്ലാഘിച്ച് അനുഗ്രഹിച്ചു. അനന്തരം ശ്രീ സുബ്രഹ്മണ്യൻ,മൃതിപ്പെട്ടുകിടക്കുന്ന ലോഹിതാക്ഷനേയും കാശിരാജപുത്രനേയും തൃക്കൈകൊണ്ടു തലോടി വിളിക്കയും,അവർ രണ്ടുപേരും ഉറക്കമുണർന്നാലത്തെപ്പോലെ എഴുന്നേൽക്കുകയും ചെയ്തു .ഇതുകണ്ട് കാണികളെല്ലാം "അത്ഭുതം,അത്യത്ഭുതം"എന്നു ഘോഷിച്ചു.ചന്ദ്രമതിയും ഹരിശ്ചന്ദ്രനും ആനന്ദസാഗരത്തിൽ മഗ്നരായി വിശ്വാമിത്രന്റെ ജയഫലം

അനന്തരം പരമശിവൻ,ലജ്ജകൊണ്ടു മുഖം താഴ്ത്തി നിൽക്കുന്ന വിശ്വാമിത്രമഹർ ഷിയോടരുളിചെയ്തു"ഹേ മുനിസത്തമ!അങ്ങു ഹരിശ്ചന്ദ്രന്നു ചെയ്തതെന്തെല്ലാമാണെന്ന് ഒട്ടും മറയ്ക്കാതെ ഈ സഭയിൽ പറയുക" അപ്പോൾ വിശ്വാമിത്രൻ, മുമ്പു ദേവസഭയിൽവെച്ച് വസിഷ്ഠനുമായുണ്ടായ വാദവും, അതിന്നുശേഷം ഹരിശ്ചന്ദ്രനോട് കപടമായി യാഗദ്രവ്യം അപേക്ഷിച്ചു വാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/113&oldid=160615" എന്ന താളിൽനിന്ന് ശേഖരിച്ചത്