താൾ:Harishchandran 1925.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

104 ഹരിശ്ചന്ദ്രൻ ർണ്ണത്തോടുകൂടിയും കാണപ്പെട്ടു. തദവസരത്തിൽ ആകാശത്തുനിന്നു ആദമ്പതിമാരുടെ ശിരസ്സിൽ പുഷ്പവ്രഷ്ടിയും പതിച്ചു

ദേവന്മാരും ത്രിമൂർത്തികളും പ്രത്യക്ഷമായത്

ഈ സമയത്ത,ആകാശത്തിൽ അദൃശ്യന്മാരായി സ്ഥിതിചെയ്തിരുന്ന ഇന്ദ്രാദി ദെവന്മാരും വസിഷ്ഠനാരദാദികളായ മഹർഷിമാരും ആ ശ്മശാനത്തിൽ പ്രത്യക്ഷീഭവിച്ചു. പരമശിവൻ ശ്രീപാർവ്വതീസമേതനായി ഗണപതിയോടും സുബ്രഫ്മമണ്യനോടുംകൂടി വൃഷഭാരുഢനായും,താപി‍ഞ്ഛവർണ്ണനായ മഹാവിഷ്ണു ലക്ഷ്മീദേവി ദേവിയോടും ഭൂമിദേവിയോടുംകൂടി ശംഖചക്രഗദാപത്മപാണിയായി ഗരുഡാരുഢനായും, പ്രജാപതിയായ ബ്രഹ്മാവ് സരസ്വതീദേവിയൊടുകുടി ഹംസാതൃഢ നായും അവിടെ പ്രതൃക്ഷമായി . നാരദൻ മഹതിയെന്ന വിണയിൽ "സാംബസദാശിവ സാംബസദാശിവ " എന്നു കണ്ണാനന്ദകരമായി ഗാനംചെയ്തു . ഗന്ധവ്വന്മാർ സംഗീതംകൊണ്ടു ത്രിമൂർത്തികളെ സ്തുതിച്ചു . അപ്സരഃസ്ത്രീകൾ നൃത്തം തുടങ്ങി . അതേവരെയുണ്ടായിരുന്ന സന്താപമെല്ലാം പോയി ആ സ്ഥലത്ത് അപരിമിതമായ ഒരാനന്ദത്തിന്റെ പരിപൂർണ്ണരുപം കാണുമാറായി . അക്കുട്ടത്തിൽ ഒരിടത്ത് ഇതിനെല്ലാം ഹേതുഭ്രതായി വിശ്വാമിത്രമഹർഷി വിവർണ്ണവദനനായും ഉത്സാഹശുന്യനായും സ്ഥിതിചെയ്തു .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/111&oldid=160613" എന്ന താളിൽനിന്ന് ശേഖരിച്ചത്