താൾ:Harishchandran 1925.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എട്ടാമദ്ധ്യായം 108 ചന്ദ്രമതിയെ ഹരിശ്ചന്ദ്രൻ വെട്ടിയത്.

വിശ്വാമിത്രൻ മറഞ്ഞതിനുശേഷം ഹരിശ്ചന്ദ്രൻ ചന്ദ്രമതിയെ കിഴക്കോട്ട് തിരിച്ചുനിർത്തി അവളോടു ഈശ്വരനെ ദ്ധ്യാനിപ്പാൻ ഉപദെശിച്ചു .അതുപ്രകാരം ചന്ദ്രമതി സർവ്വചരാചരാത്മാവായ സർവ്വേശ്വരനെ ദ്ധ്യാനിച്ചും തന്റെ ജീവിതനായകനായ ഭർത്താവിനെ ഭക്തിയോടുകൂടി സ്മരിച്ചും യാതൊരുകുലുക്കവും കൂടാതെ നിലകൊണ്ടു. ഉടനെ ഹരിശ്ചന്ദ്രൻ

"പരമശിവൻ സർവ്വേശ്വരനും ശിവവാക്യം സത്യവും സർവോൽക്യഷ്ടമായ ധർമ്മവുമാണെങ്കിലും, അങ്ങിനെയുള്ള സത്യത്തെ ഞാൻ തെററിക്കാതിരുന്നിട്ടുണ്ടെങ്കിലും, ചന്ദ്രമതി ബാലവധം ചെയ്തിട്ടില്ലെങ്കിലും ഈ വെട്ടുകൊണ്ടു ഇവൾ മരിക്കാതിരിക്കട്ടെ" എന്നു ത്രികരണശദ്ധിയോടുകൂടി പറഞ്ഞ് അവളുടെ കണ്ഠത്തിൽ അതിശക്തിയോടെ ഒരു വെട്ടുവെട്ടി.

അപ്പോഴത്തെ അവസ്ഥ അത്യത്ഭുതമെന്നേ പറയോണ്ടു. ആ ഖഡ്ഗാഘാതം   ചന്ദ്രമതിയുടെ

കണ്ഠത്തിൽ ഒരു പുഷ്പമാലയായി കാണപ്പെട്ടു. എന്നുതന്നയല്ല, ആ മഹതിയുടെ പരിശുദ്ധമായ

പാതിവ്രത്യശക്തിയാൽ, അതേവര മലിനവർണ്ണയായിരുന്നതു പോയി, അവൾ ഊതിക്കഴിച്ച തങ്കത്തകിടുപോലെ മനോഹരമായ വ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/110&oldid=160612" എന്ന താളിൽനിന്ന് ശേഖരിച്ചത്