ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
<poem>
അങ്കം -1 രംഗം -1
3
അങ്ങതടുക്കുംചെവിയോ
ടിങ്ങിനിയുംവീണ്ടുമൊന്നെതൃക്കട്ടെ
3
ഹൊ-- അട്ടെ നമുക്കിരുന്നിട്ട ഇതിനെപ്പറ്റി ബർണാഡോ പറയുന്നതു കേൾക്കുക.
ബർ--
ഓരേരാവായസംഖ്യംകഴിയുമവയിലീ
പ്പോയൊടുക്കത്തെരാവിൽ
ദൂരേക്കാണുംവടക്കൻധ്രുവനുചുഴലുമീ
ക്കണ്ടനക്ഷത്രരത്നം
നേരെചുറ്റിപ്പടിഞ്ഞാറിതുവിധമിവിടെ
ത്തന്നെയായ്‌മാർസലസ്സും
ചാരേഞാനും, തദാനിമെത്തമണിശരിയായ്‌മുട്ടി,
മാർ-- (പ്രേതം പ്രവേശിക്കുന്നു) മിണ്ടാതിരിക്കു 4 അത പിന്നെ എങ്ങോട്ടാ വരുന്നത? നോക്കു. ബർ-- തീപ്പെട്ട തമ്പുരാന്റെ തത്സ്വരൂപം. മാർ-- ഹൊറേഷ്യോ! അങ്ങൊരു വിദ്വാനാണെല്ലോ അതിനോട സംസാരിക്കു. ബർ-- അത തമ്പുരാന്റെ തത്സ്വരൂപം തന്നെയല്ലെ ഹൊറെഷ്യൊ? സൂക്ഷിച്ചു നോക്കു. ഹൊ-- തത്സ്വരൂപം തന്നെ. ഭയങ്കൊണ്ടും അത്ഭുതങ്കൊണ്ടും ഇതെന്നെ പരവശനാക്കുന്നു. ബർ-- അതിനോട സംസാരിച്ചാൽ കൊള്ളാമെന്നതിനു മോഹമുണ്ട. മാർ-- അതിനോട ചോദിക്കു ഹൊറേഷ്യോ!
ഹൊ--
ആരാണങ്ങ, ഴകാർന്നിടക്കൊരുപട
ക്കൊപ്പിട്ടുഡന്മാർക്കിലെ
ച്ചാരുശ്രീമൃതഭൂപനന്നുനടകൊ
ണ്ടവ്വണ്ണമീരാത്രയിൽ
സ്വൈരംചുറ്റിനടക്കുമാനൃപനിഭ
പ്രൌഢസ്വരൂപൻഭവാ-
നാരെന്നെന്നൊടു"ദൈവമാണിവനപേക്ഷി
ക്കന്നു"ചൊല്ലേണമെ
5
ഡന്മാർക്ക = യുറൊപ്പഖണ്ഡത്തിൽ ഉള്ള ഒരു രാജ്യം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Radhakrishnan mv എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |