താൾ:Hamlet Nadakam 1896.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹാംലെറ്റ് നാടകം

മാർ- അതിനു മുഷിഞ്ഞിരിക്കുന്നു.

ബർ- നോക്കു! അതു ഗാംഭീര്യത്തോടെ നടന്നു പോകുന്നു.

ഹൊ- നില്ക്കു! പറയൂ! പറയൂ! ഞാനപേക്ഷിക്കുന്നു. പറയൂ! (പ്രേതം പോയി)

മാർ - അതുപോയി ! ഇനി ഉത്തരം പറയില്ല.

ബർ - ഇപ്പോൾ എങ്ങിനെ? ഹൊറേഷ്യോ! അങ്ങു, വിറയ്ക്കുന്നുവെല്ലൊ. മുഖത്ത് ഒരു തുള്ളി ചോരയില്ല. ബുദ്ധിഭ്രമത്തിനെക്കാളും കുറച്ചധികമില്ലെ ഇത്? ഇതിനെപ്പറ്റി എന്താണ് അങ്ങു വിചാരിക്കുന്നത്?

ഹൊ- ഇശ്വരനാണ് സത്യം. ഞാനിതെൻറെ സ്വന്തം കണ്ണുകൊണ്ടു കണ്ടില്ലെങ്കിൽ ഒരിക്കലും വിശ്വസിക്കില്ലായിരുന്നു.

മാർ - അത് തന്പുരാൻറെ മാതിരിയല്ലെ?

ഹൊ- താനെങ്ങിനെയാ? തൻറെ മാതിരി അല്ലെ? അതുമാതിരിതന്നെ.

‌ദുർമ്മോഹം മൂത്ത "നാർവെ"പ്പടയൊടുപടവെ

ട്ടീടുവാൻപൊയൊരുന്നാ

ളിമ്മട്ടൊന്നായിരുന്നു നൃപതിതിരുവുടൽ

ക്കിട്ടിരുന്നോരുചട്ട

ചെമ്മേ "പോളണ്ടി" ലുള്ളോരവരെഹിമതല-

ത്തെക്കുതേർത്തട്ടിൽ നിന്നും

തമ്മിൽതല്ലീട്ടുതള്ളുന്നളവുതിരുമു

ക്രൗര്യമീമട്ടുതന്നെ

ഇതൊരതളതാതന്നെ

മാർ ഈരൂപം മുന്പിലീമട്ടിരുകുറിയിതിലത്തന്നെ നിശ്ശബ്ദമാമീ

നാർവെ- ഡന്മാർക്കിൻറെ വടക്കുഭാഗത്ത് കിടക്കുന്നതും യൂറോപ്പ് ഖണ്ഡത്തിൽപ്പെട്ടതും ആയ ഒരു രാജ്യം. പോളണ്ട് യൂറോപ്പിലെ മറ്റൊരു രാജ്യം. ഹിമതലം = പോളണ്ട് രാജ്യം വളരെ തണുപ്പുള്ള പ്രദേശമാകയാൽ ജലപ്രദേശങ്ങൾ തണുപ്പുകൊണ്ട് ഉറച്ച തരിശുഭൂമികളാവും. അവിടെ വെച്ചാണ് ഇതിൽ പ്രസ്താവിച്ച യുദ്ധം നടന്നത് എന്ന് ഗ്രഹിക്കണം.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/10&oldid=160462" എന്ന താളിൽനിന്ന് ശേഖരിച്ചത്