താൾ:Hamlet Nadakam 1896.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


 12        ഹാംലെറ്റ് നാടകം 


 ലെർട്ടീ- അപ്രധൃഷ്ട്യനായ സ്വാമീ! ഫ്രാൻസിലെക്കു മടങ്ങിപ്പോ
  വാനിവിടുത്തെ അനുവാദവും അനുഗ്രഹവും. അവിടെനിന്നു 
  ഞാൻ തിരുമനസ്സിലെ സ്ഥാനാരോഹണസമയം സ്വാമി
  ഭക്തിയെ കാണിപ്പാനായിട്ടു ഡൻമാർക്കിലെക്കു വന്നതാണെ
  ങ്കിലും ഇപ്പോൾ അതു കഴിഞ്ഞിരിക്കുന്നതുകൊണ്ടു എന്റെ 
  വിചാരങ്ങളും ആഗ്രഹങ്ങളും പ്രാൻസിലെക്കു പിന്നെയും 
  ചാഞ്ഞിരിക്കുന്നതിനാൽ തിരുമനസ്സിലെ ദയയോടുകൂടിയ
  അനുവാദമുണ്ടാവേണ്ടതിനു താഴ്മയോടുകൂടിയപേക്ഷിക്കുന്നു.
 രാജാ- തനിക്കു തന്റെ അച്ഛൻറെ അനുവാദമുണ്ടോ? എന്താണ്
  പറയുന്നത് പോളോണ്ണിയസ്സേ!
 പൊ-സ്വാമീ!ഇവൻ ബുദ്ധിമുട്ടി ഉത്സാഹത്തോടുകൂടി അപേ
   ക്ഷിച്ചു ഞെക്കി പിഴിഞ്ഞ് അവസാനം മന്ദമനസ്സോടുകൂടി 
   സമ്മതിപ്പിച്ചു. യാത്ര അയപ്പിക്കേണ്ടതിന്നു ഞാൻ ഇവി 
   ടത്തോട് അപേക്ഷിക്കുന്നു.
 രാജാ-പൊയ്ക്കൊണ്ടിടേണ്ടസമയത്തുയഥേഷ്ടമായ് നീ 
   പൊയ്ക്കൊള്ളുകെത്രദിനമെങ്കിലുമന്യനാട്ടിൽ 
   പാർക്കേണമെങ്കിലതുമാംസ്വഗുണം പുലർത്താൻ 
   നോക്കേണമ സ്സമയമൊക്കെമുറയ്ക്കുപക്ഷെ    31
  ആ! ജ്യേഷ്ഠൻറെ മകനായ ഹാലെറ്റേ ! എന്റെ മകനേ!
 ഹാം-(പതുക്കെ) ജ്യേഷ്ഠൻറെ മകനിൽനിന്നൊന്ന് കടന്നു. മ.
   കനായിട്ടുമില്ല.
 രാജാ-എന്താണിത്?ഇപ്പോഴും തൻറെ മുഖത്തു കാറു വന്നു 
   മൂടിയിരിക്കുന്നത്?
 ഹാം-സ്വാമീ അങ്ങിനെയല്ല. ഞാൻ നല്ല വെയിലത്താണ്.
 റാണീ-ഉണ്ണീ!ഹാംലെറ്റേ!രാത്രിയെപ്പോലെയുള്ള മലിന.
   ച്ഛായ താൻ കളയൂ.ഡൻമാർക്ക് രാജ്യത്തിന്റെ ഒരു സ്നേഹി
   തനാണെന്നു തൻറെ കണ്ണു തോന്നിക്കട്ടേ.
     മണ്ണിൽചേർന്നോരുമാന്യൻമഹിമയുടയനി-
       ന്നച്ഛനെത്തേടുവാനാ 
     യ്ക്കുണ്ണിക്കീഴ്പൊട്ടയച്ചീട്ടനിശമമരൊലാ
     ഹന്തതേബോദ്ധ്യമെല്ലൊ
    പ്രാൻസ= പരന്ത്രീസ്സുകാരുടെ രാജ്യം.
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/18&oldid=160532" എന്ന താളിൽനിന്ന് ശേഖരിച്ചത്