താൾ:Hamlet Nadakam 1896.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അങ്കം -1 രംഗം-2 11

അസ്വസ്ഥംഷണ്ഡനായിക്കഥചെറുതറിയാ-

   തായ്ക്കിടക്കുന്നുഫോർട്ടിൻ-

ബ്രാസ്സിൻപുത്രന്റെയമ്മാമനുമരുമകനേ

   നിർത്തുവാൻകത്തയപ്പാൻ 

ദുഷ്ടൻതത്സ്വത്തെടുത്താണിളകൂവതു,ഗുണം

   ചേർന്നകോർണ്ണിലിയസ്സേ:

വോൾട്ടീമാണ്ടേ!ഭവാൻമാരിതുകിഴവനവ-

   ന്നങ്ങുകൊണ്ടക്കൊടുക്കു 28
   കത്തിൽക്കാണുംമാതിരി 

വൃത്തിയിൽനിങ്ങൾക്കിതിലധികാരം

   അത്രതരുന്നുണ്ടധികം

പ്രത്യേകിച്ചൊന്നുമേതരുന്നില്ല 29

നിങ്ങളുടെ ജാഗ്രത നിങ്ങളുടെ സ്വാമിഭക്തിയെ നമുക്ക് ബോധ്യമാക്കട്ടെ. കോർ,വോൾ- അതിലും, എല്ലാറ്റിലും, ഞങ്ങൾ ഞങ്ങളുടെ സ്വാമിഭക്തി കാണിക്കും. രാജാ- നമുക്കതിൽ ലേശം സംശയമില്ല. സുഖമായി പോയി വരൂ. (കോർ,വോൾ പോയി) ആ! ലെർട്ടിസ്സേ!തനിക്ക് എന്താണ് പറവാനുള്ളത്? താൻ ചില അപേക്ഷകളെ ചെയ്വാനുള്ളതായി നമ്മോടു പറഞ്ഞുവല്ലോ ഇയ്യടെ; എന്താണത്? താനീ ഡൻമാർക്കുകാരനോടു ഞായമായി ചെയ്യുന്ന അപേക്ഷകൾ വെറുതെ ആവില്ല. തനിക്കെന്താണാവശ്യം? ലെർട്ടിസ്സേ! തന്റെ അപേക്ഷയുടെ സ്വരൂപം അറിഞ്ഞാൽ നമ്മുടെ പൂർണ്ണമനസ്സോടുകൂടി അതു നാം അനുവദിക്കാതെയുള്ള ഏതെങ്കിലും ഒരു അപേക്ഷ തനിക്കു ചെയ്യാൻ സാധിക്കില്ല.

   മുഖ്യത്വമുള്ളഹൃദയത്തിനുമാർത്തലക്കും
   കയ്ക്കുംനിനക്കിലിഹവായ്ക്കുമെഴുന്നബന്ധം
   നോക്കുമ്പോൾനിൻജനകനും പുനരിപ്പൊഴീഡ-
   ന്മാർക്കിങ്കലെ പ്രഭുപദത്തിനുമൊത്തതല്ല.  30

എന്താണു തനിക്കു വേണ്ടത്? ലെർട്ടിസ്സേ?

"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/17&oldid=160524" എന്ന താളിൽനിന്ന് ശേഖരിച്ചത്