താൾ:Hamlet Nadakam 1896.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹാംലെറ്റ് നാടകം

ടുക്കുന്ന തലയോട് ഒരു ദുരാലോചനക്കാരൻറെ തായിരിക്കാം. ദൈവത്തെ വഞ്ചിപ്പാൻ വിചാരിച്ചവൻറെതായിക്കൂടേ?

ഹൊ-ആവാം തിരുമനസ്സേ

ഹാം-അല്ലെങ്കിൽ, സുപ്രഭാതം സ്വാമീ! ഇവിടെക്കു സൗഖ്യതന്നെയല്ലെ തിരുമനസ്സേ? എന്നും മറ്റും പറയുന്ന ഒരു രാജസേവൻറേതാവാം ഇത്. ഇത്; ഇന്ന് പ്രഭുവിൻറെ കുതിരയെ ഇരപ്പാൻ വിചാരിച്ച് അതിനെപ്പറ്റി സ്തുതിച്ച് ഇന്ന പ്രഭുവായിരിക്കാം. അങ്ങിനെയായികൂടെ?

ഹൊ-ആവാം

ഹാം- ആ; അങ്ങിനയാണ്. ഇപ്പോൾ പുഴുക്കളുടെ സ്വത്തുമാംസലേശം ഇല്ലാതെ ശവക്കുഴി കുത്തുന്നവൻറെകായ്ക്കാട്ടുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടുമുരുട്ടുന്ന ഒരു തല. ഇവിടെ ഇതാ വിശേഷമായ ഉരൾച്ച, നമുക്കതു കാണ്മാൻ സാമർത്ഥ്യമുണ്ടായി. ഇതുകൊണ്ടു ലോഗറ്റു കളിക്കുവാൻ തുണ്ടാക്കുവാനൊന്നും ചിലവായിട്ടില്ലെ? എൻറേതിന്ന് ഇതു വിചാരിക്കുന്പോൾ വേദനയാകുന്നു.

ഒന്നാ - (പാടുന്നു)

ഒരുമുഴുവുംകയ്ക്കോട്ടും, കയ്ക്കോട്ടുംമേൽപുതപ്പും

കരുതണമീ: യതീഥിവര-ക്കൊക്കുമ ഞ്ഞഴികുത്താൻ

(വേറെ ഒരു ഓട എടുത്തിടുന്നു)

ഹാം-ഇതാ വേറെ ഒന്ന് അത് എന്തുകൊണ്ടൊരു വക്കീലിൻറേതായിക്കൂടാ. അയാളുടെ ഓരോ കാര്യങ്ങളുടെ സൂക്ഷ്മ വ്യത്യാസങ്ങളും, കേസ്സുകളഉം, കുടിയായ്മയും, സാമർത്ഥ്യവും ഒക്കെ ഇപ്പോളെവിടെയായിരിക്കും? എന്തിനാണ് ഒരു ചീത്ത കയ്ക്കോട്ടുകൊണ്ട് ഈ തലയങ്ങോട്ടുമിങ്ങോട്ടുമിട്ടരുട്ടുവാൻ ഈ കളളനെ സമ്മതിക്കുന്നത്? അടികലശലിന്ന് അന്യായം കൊടുക്കുമെന്ന് എന്തുകൊണ്ടിവനോട് പറയുന്നില്ല. ഹു! ഈ വിദ്വാൻഇയ്യാളുടെ കാലത്ത് ആക്ടുകൾ, കരാറുകൾ, പിഴകൾ, മടങ്ങി കൊടുക്കൽ, മുതലായ നിയമങ്ങളാൽ വളരെ നിലം സന്പാദിച്ച ആളായിരിക്കാം.

ലോഗറ്റഉം എന്നതു യൂറോപ്യരുടെ പഴയ ഒരു കളിയാണ്.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/160&oldid=160517" എന്ന താളിൽനിന്ന് ശേഖരിച്ചത്