അങ്കം-5 രംഗം-1
വന്റെ വിശേഷമായ തലയിൽനിറച്ചു നല്ല മണ്ണാവാറായത അവന്റെ പിഴയുടെ പിഴയും മടങ്ങികൊടുക്കലിന്റെ പ്രതിഫലവുമാണോ? കരാറെഴുതിട്ടുള്ള ആധാരമല്ലാതെ, അവൻ വാങ്ങീട്ടുള്ളതിന്നു വിറ്റവരൊന്നും കൊടുത്തിട്ടില്ലേ? അവന്റെ നിലത്തിന്റെ തീറാധാരവുംകൂടി ൟ പെട്ടിയിൽ കൊള്ളില്ല. ഉടമസ്ഥനിതിലധികമൊന്നും ഇല്ല കഷ്ടം.
ഹൊ--ഒരു ആണുപോലും അധികമില്ല. തിരുമനസ്സെ!
ഹാം-- എഴുതുവാനുള്ള തോല ആടിന്റേതു കൊണ്ടുണ്ടാക്കിയതല്ലേ?
ഹൊ-- അതെ പയ്ക്കുട്ടിയുടേതുകൊണ്ടുമുണ്ട.
ഹാം-- അതിൽ തീരെഴുതി വാങ്ങുന്നവർ ആടും പയ്ക്കുട്ടിയും തന്നെയാണ. ഞാനിയ്യാളോടു സംസാരിക്കട്ടെ. ഇതാരുടെ ശവക്കുഴിയാണടോ?
ഒന്നാ-- എന്റെ.(പാടുന്നു) "അതിഥിവരർക്കൊക്കുംമൺകുഴികുത്താൻ"
ഹാം-- തനതിൽ കിടക്കുന്നതുകൊണ്ട അതു തീർച്ചയായിട്ടും തനേതെന്നു ഞാൻ വിചാരിക്കുന്നു.
ഒന്നാ-- നിങ്ങളിതിന്നു പുറത്തു കിടക്കുന്നതുകൊണ്ട ഇതു നിങ്ങളുടെയല്ല. എന്നാൽ ഞാനതിൽ കിടക്കാതെ തന്നെ എന്റേയാണിത.
ഹാം-- താനതിലായിട്ടു തന്റേതാണെന്നാ പറയുവാൻ, താൻ അതിൽ കിടക്കുന്നു. അതു മരിച്ചിട്ടുള്ള ആൾക്കാണ ജീവനോടുകൂടിയുള്ളാൾക്കല്ല. അപ്പോൾ താൻ കളവു പറയുന്നു.
ഒന്നാ- അതു ശുദ്ധാ നൊണയാണ. അത എന്റെ അടുക്കൽ നിന്നു നിങ്ങളൗടെ അടുക്കലേക്കു വരികയും ചെയ്യും.
ഹാം-- ഏതു മനുഷ്യന്നുവേണ്ടിയാണ, താനീക്കിളക്കുന്നത?
ഒന്നാ-- ഒരു മനുഷ്യനുമല്ല.
ഹാം-- എന്നാൽ ഏതു പെണ്ണീനാണ?
ഒന്നാ-- അതു ആർക്കുമല്ല.
ഹാം-- ഇതിലാരെയാണ കുഴിച്ചിടേണ്ടത്?
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |