താൾ:Gouree charitham 1921.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൫ ഗൗരീചരിതം പ്രബന്ധം

"നമോസ്തു കാരുണ്യ സുധാംബുരാശേ!
നമോസ്തു കാമാർപ്പണകാമധേനോ!
നമോസ്തുനാനാഗമമൃഗ്യമൂർത്തേ!
നമോസ്തു നാരായണി! സ്വന്തതം തേ. ൯൭
പ്രസീദദുർഗേ! മഥിതാരിവർഗ്ഗേ!
പ്രസീദ മായേ! മദനാരിജായേ!
പ്രസീദഭദ്രേ! പരതത്വമുദ്രേ!
പ്രസീദ ധന്യേ! കുലശൈലകന്യേ!. ൯൮
എപ്രായം തെളിതേനിലമ്മധുരിമാ,
പുഷ്പേഷു സൗരഭ്യമ-
ങ്ങെപ്രായം മൃഗലാഛനേ കളുർനിലാ-
വെപ്രായമുൽഭാസതേ,

അടുത്ത ൪ പദ്യങ്ങളെക്കൊണ്ടും ഒരു ദണ്ഡകം കൊണ്ടും ദേവ സമൂഹത്തിന്റെ 'സ്തോത്രഭേദ'ത്തെ കാണിക്കുന്നു:-

൯൭. കാരുണ്യ.......ശി=കരുണാമൃദസമുദ്രം. കാമാ......നു= അഭീഷ്ടദാനത്തിനു കാമധേനുവായിട്ടുള്ളവൾ. നാനാ.......ർത്തി=പ ല വേദങ്ങളിലും അന്വേഷിച്ച് അറിയേണ്ട സ്വരൂപത്തോടുകൂടിയ വൾ; വേദസ്വരൂപിണി. തേ നമ: അസ്തു=നിനക്കു നമസ്കാരം ഭവിക്കട്ടെ

൯൮ മഥി.......ർഗ്ഗ=മഥിത(നാശിത)മായ അരിവർഗ്ഗ (ശത്രു സമൂഹ)ത്തോടുകൂടിയവൾ. കലശൈലകന്യ= ഹിമവൽപുത്രി. പ്രസീദ=നീ പ്രസാദിക്കേണമേ!.

൯൯. മധുരിമ=മാധുര്യം. പുഷ്പേഷു=പൂക്കളിൽ. മൃഗലാഞ്ഛ

നേ=ചന്ദ്രനിൽ എപ്രായം=എങ്ങിനെ. ഉൽഭാസതേ=ശോഭിക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/88&oldid=160455" എന്ന താളിൽനിന്ന് ശേഖരിച്ചത്