താൾ:Gouree charitham 1921.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൪ ഗൗരീചരിതം പ്രബന്ധം

ഇപ്പാരിൻ പുണ്യപാളീം ത്രിഭുവനജനനീം
കണ്ടുകണ്ടെന്തുചൊൽവൂ?
നിഷ്പ്രാണോ യോഗിഗമ്യാം ഗതിമലഭതസും-
ഭോപി സംഭാവ്യ ജന്മാ.
എട്ടാശാന്തം വിളങ്ങി, സുരമുനികൾ മുദാ
മേൽക്കുമേൽ കൈവണങ്ങീ,
പെട്ടെന്നൊന്നന്നടുങ്ങീ ഖലജനനിവഹം,
ദിവ്യതുര്യം മുഴങ്ങീ,
ദുഷ്ടേ സുംഭാസുരേന്ദ്രേ മഹിഷവിമധിനീ-
ശൂലകാലാഗ്നിദഗ്ധേ
വൃഷ്ടിം പൗഷ്പീം കിരന്തസ്സകലസുരഗണം:
സ്ത്രോത്രഭേദം തുടങ്ങീ. ൯൬

ക്കൊണ്ട് ഉജ്വലങ്ങളായ അംഗങ്ങളോട് കൂടിയവളും. ഇപ്പോരിൻ പു ണ്യപാളീം=ഈ ലോകത്തിന്റെ സുകൃതപരിപാകവും ആയ. ത്രിഭു വനജനനീം=ലോകമാതാവിനെ. നിഷ്പ്രാണ:=പ്രാണൻ പോയിട്ട്. യോഗിഗമ്യാം മതിം=യോഗികൾക്കുമാത്രം സുലഭമായ ഗതിയെ. അ ലഭത=ലഭിച്ചു. സംഭാവ്യജന്മാ=ബഹുമാനിക്കത്തക്ക ജനനത്തോടുകൂടിയവൻ.

൯൬ ആശാന്തം=ദിഗന്തം. ഖലജനനിവഹാ=ദുഷ്ടസമൂഹം. ദിവ്യരുര്യം=സ്വർഗത്തിലെ ഭേരി. ദുഷ്ട സുംഭാസുരേന്ദ്ര=ദുഷ്ടനായ സുംഭാസുരൻ. മാഹി......ഗ്ദ്ധേ=മഹിഷമദ്ദിനിയായ ദേവിയുടെ ശൂ ലമാകുന്ന കാലാഗ്നിയിൽ ദഹിച്ചപ്പോൾ [സതിസപ്തമി]. പൗഷ്പീം വൃഷ്ടിം കിരന്ത: =പുഷ്പവൃഷ്ടി പൊഴിക്കുന്നവരായ. സകല സുരഗ ണാ:=എല്ലാ ദേവസമൂഹങ്ങളും. സ്തോത്രഭേദം = പലതരത്തിലുള്ള

സ്ത്രോത്രങ്ങൾ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/87&oldid=160454" എന്ന താളിൽനിന്ന് ശേഖരിച്ചത്