താൾ:Gouree charitham 1921.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൭ ഗൌരീചരിതം പ്രബന്ധം

ശൂരത്വപ്രൌഢി ഭാവിച്ചതു മതി വെറുതേ
ശോഭിയാ കാമിനീനാം
സാരസ്യം കൈവെടിഞ്ഞുള്ളടവു സകലസ-
മ്മോഹനാകാരശീലേ!      ൮൭
ചൊല്ലാമിക്കോപ്പു ശൌർയ്യത്തിനു ബത!മതിയ-
ല്ലാശ്രയിച്ചന്യദീയാ-
മുല്ലാസം പൂണ്ട ശക്തിം ചില മിടമ നടി-
ച്ചുദ്ധതാ യുദ്ധ്യസേ നീ
വല്ലാതേർഡംഭു കാട്ടി ക്വചന ഞെളികയെ-
ന്നി പ്രവീരേഷു നീ താൻ
ചൊല്ലാരെക്കൊന്നൊടുക്കീ സമിതി? നിയതമു-
ച്ഛിഷ്ടമേ ലബ്ധമോർത്താൽ.   ൮൮

ലമില്ല; സ്ത്രീകൾ സരസങ്ങളായ ലീലാവിലാസങ്ങളിൽ മാത്രമേ ശോഭിക്കുകയുള്ളു എന്നർത്ഥം. യുദ്ധോദ്യതയായ ദേവിയുടെ നേരെ, ഒരു സ്ത്രീ എന്ന നിലയിൽ സുംഭാസുരനുള്ള ആന്തരമായ പുച്ഛരസം ഈ പദ്യത്തിൽ സ്പഷ്ടമായി കാണാം]

൮൮. അന്യദീയാം=മറ്റൊരുത്തനെ സംബന്ധിച്ചു;മറ്റൊ രാളുടെ. ശക്തിം=ശക്തിയെ. മിടമ=മിടുക്കു;മേന്മ. ഉദ്ധതാ=ഗ ർവ്വിഷ്ഠ. യുദ്ധ്യസേ=നീ യുദ്ധം ചെയ്യുന്നു. ക്വചന ഞെളികയെ ന്നി=ചിലടത്തു ഞെളിയുകയല്ലാതെ. പ്രവീരേഷു=വീരന്മാരിൽ സ മിതി=യുദ്ധത്തിൽ. [മറ്റുള്ളവരേക്കൊണ്ടു യുദ്ധം ചെയ്യിച്ച് നീ ഗർവ്വിഷ്ഠയായിത്തീർന്നിരിക്കുന്നു. വെറുതെ ഡംഭൃ കാട്ടി ഞെളിയുക യല്ലാതെ, വീരന്മാരിൽ ആരേയെങ്കിലും യുദ്ധത്തിൽ നീ തന്നെ

ത്താൻ കൊന്നിട്ടുണ്ടോ?]










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/80&oldid=160450" എന്ന താളിൽനിന്ന് ശേഖരിച്ചത്