താൾ:Gouree charitham 1921.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൬ ഗൌരീചരിതം പ്രബന്ധം

അഗ്രേ കണ്ടാശു ഘണ്ടാഭയകരമൃഗരാ-
ജോപരി ഭ്രാജമാനാം
മുഷ്കേറും ബാഹുദണ്ഡങ്ങളിലിളകിന ച-
ക്രാദിദിവ്യായുധാം താം
ഉഗ്രൈരാരൂഢവാഹൈർവിധൃതപരികരൈ-
ർമ്മാതൃവർഗ്ഗൈഃ പരീതാം
ദുർഗ്ഗാദേവീമസൌ വിസ്മയകുതുകഭയാ-
വിഷ്ടചേതാ ബഭാഷേ.                    ൮൬
"നാരീസീമന്തമേ! കേൾ, മമ നയനപഥേ
കിട്ടുവാനൊട്ടുനാളു-
ണ്ടാരുഢാശം നിനയ്ക്കുന്നിതു ഭവതിയെ ഞാ-
നാസ്ഥിതാം കർണ്ണരന്ധ്രേ

൮൬. ഘണ്ടാ...രി=ഘണ്ടകളേക്കൊണ്ടു ഭയങ്കരനായ മൃഗ രാജന്റെ പുറത്ത്. ഭ്രാജമാനാ=ശോഭിക്കുന്ന.മുഷ്കേ....ധാം=ഊ ക്കുള്ള കൈകളിൽ ഇളകുന്ന ചക്രം തുടങ്ങിയ ദിവ്യായുധങ്ങളോടുകൂ ടിയ. താം=അവളേ. ഉഗ്രൈഃ=ഭയങ്കരങ്ങളും. ആരുഢവാഹൈഃ= വാഹനങ്ങളിൽ കയറിയവരും. വിധൃതപരികരൈഃ=കച്ചകെട്ടിയ വരും ആയ. മാതൃവർഗ്ഗൈഃ പരീതാം=മാതൃവർഗ്ഗത്താൽ ചുറ്റപ്പെട്ട. വിസ്മ...താഃ=മനസ്സിൽ ആശ്ചര്യത്തോടും കൗതുകത്തോടും ഭയ ത്തോടുംകൂടി. ദുർഗ്ഗാദേവീം=ദുർഗ്ഗാദേവിയോടു. ബഭാഷേ=ഭാഷിച്ചു; പറഞ്ഞു.

അടുത്ത ൪ പദ്യങ്ങൾ സുംഭന്റെ വാക്യമാണ് :-

൮൭ ആരുഢാശം=വളരെ ആശയോടുകൂടി. കർണ്ണരന്ധ്രേ ആസ്ഥിതാം=കർണ്ണരന്ധ്രത്തിൽ ഇരിക്കുന്ന; കേട്ടു പരിചിതയായ.

കാമിനീനാം=സ്ത്രീകൾക്ക് [വെറുതെ ശൂരത നടിച്ചതുകൊണ്ടു ഫ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/79&oldid=160448" എന്ന താളിൽനിന്ന് ശേഖരിച്ചത്