താൾ:Gouree charitham 1921.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൫ ഗൌരീചരിതം പ്രബന്ധം

ശലഭാ ഇവ ചണ്ഡികാപ്രകോപ-
ജ്വലനേ വീണസുരോൽകരം മുടിഞ്ഞൂ. ൮൪
അപ്പോൾ കാർത്ത്യായനീസംഹൃതതുലബലം
ഭ്രാതരഞ്ചാല്പസൈന്യം
കോപാവേശോദ്ധതം തൽപരിജനവിഘസ-
പ്രായമാലോക്യ മാനീ
കെല്പോടാരുഹ്യ തുംഗേ കനകമയശതാം-
ഗേ സമം വാദ്യഘോഷൈ-
രഭ്യാമർദായ സുംഭോ ദനുസുതപെരുമാ-
ളുജ്ജജൃംഭേ ജയൈഷീ. ൮൫

ചണ്ഡികയുടെ കോപമാകുന്ന തീയൽ. അസുരോൽകരം=അസുര സമൂഹം.

ഇനി 'സുംഭാസുരവധകഥ'യെ വിവരിയ്ക്കുന്നുഃ-

൮൫ അതുലബലം ഭ്രാതരം കാർത്ത്യായനീസംഹൃതം=അതുല (അസദൃശ) മായ ബലത്തോടുകൂടിയ ഭ്രാതാവിനെ (സഹോദരനെ) കാർത്ത്യായനിയാൽ സംഹൃത (സംഹരിക്കപ്പെട്ടവ) നായിട്ടും, കോ പാവേശോദ്ധതം അല്പസൈന്യം=അമിതാവേശം കൊണ്ടു ഉദ്ധത (ഗ ർവ്വിഷ്ഠ)മായ അല്പസൈന്യത്തെ തൽപരി ...യംച=അവളുടെ (ദേവിയുടെ) പരിജനങ്ങളുടെ വിഘസപ്രായ (ഉച്ഛിഷ്ടപ്രായ) മാ നീ=അഹങ്കാരി. തുംഗേ കനകമയശതാംഗേ=തുംഗ (ഉന്നത) വും കനകമയ (സ്വർണ്ണമയ) വും ആയ ശതാംഗ (രഥ) ത്തിൽ. ആരു ഹ്യ=ആരോഹണം ചെയ്തിട്ട്. വാദ്യാഘാഷൈഃ സമം=വാദ്യഘോ ഷങ്ങളോടുകൂടി. അഭ്യാമർദ്ദായ=യുദ്ധത്തിനായി.ജയൈഷീ=ജയേ

ച്ശു. ഉജ്ജജൃംഭേ=ഉജ്ജൃംഭിച്ചു; ചാടിപ്പുറപ്പെട്ടു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/78&oldid=160447" എന്ന താളിൽനിന്ന് ശേഖരിച്ചത്