താൾ:Gouree charitham 1921.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൪ ഗൌരീചരിതം പ്രബന്ധം

യുദ്ധമദ്ധ്യേ പപാതോർവ്വീം
ത്രസ്തഭൂതാം പ്രകമ്പയൻ.  ൮൧
ദേവിത്രിശുലാഗ്നിയിലന്നിസുംഭൻ
പോയ് വെന്തനേരത്തഥ മാതൃസംഘാഃ
ചാവേറുപോലെ വിഹിതാഭിയോഗൈ-
ർദ്ദേവാരിസൈന്യൈസ്സഹ പോർതുടർന്നൂ. ൮൨
ബ്രഹ്മശക്തിമുതലായ ദേവികളണഞ്ഞു
ശസ്ത്രനിവഹൈസ്തദാ 
വൻപരാമസുരരെക്കുമച്ചുടനപാത-
യന്നവനിമണ്ഡലേ;
സംഭ്രമിച്ചു ശിവദൂതിയും തദനു കാളി-
യും ചില മഹാഭടാൻ
മുമ്പിലെത്തി മൃഗരാജനും ഝടിതി കൊന്നൊ-
ടുക്കിയിതശേഷവും. ൮൩
പല വാക്കുകൾ മേൽക്കുമേൽ പറഞ്ഞാൽ
ഫലമെന്തുള്ളതു തോഴ! തീർത്തുചൊല്ലാം

യവനായിട്ടു്.ത്രസ്തഭൂതാം=ത്രസ്തങ്ങളായ (ഭയപ്പെട്ട) ഭൂത (ജീവജാ ല) ങ്ങളോടുകൂടിയ. ഉർവ്വീം=ഭൂമിയെ. പ്രകമ്പയൻ=വിറപ്പിച്ചു കൊണ്ടു. പപാത=പതിച്ചു;വീണു.

൮൨ ദേവി.....ഗ്നി=ദേവിയുടെ ത്രിശൂലമാകുന്ന തീ. മാതൃ സംഘാഃ=മാതൃകൂട്ടങ്ങൾ വിഹി.......ഗൈഃ=യുദ്ധസന്നദ്ധരായ. ദേവാരിസൈന്വൈഃസഹ=അസുരസേനയോടുകൂടി.

൮൩. കുമയ്ക്കുക=അടിയ്ക്കുക. അപാതയൻ=പതിപ്പിച്ചു; വീഴ്ത്തി. അവനിമണ്ഡലേ=ഭൂമിയിൽ. മഹാഭടാൻ=വലിയ ഭട ന്മാരെ.

൮൪. ശലഭാഃ ഇവ=പാറ്റകളേപ്പോലെ. ചണ്ഡി...നേ=










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/77&oldid=160446" എന്ന താളിൽനിന്ന് ശേഖരിച്ചത്