താൾ:Gouree charitham 1921.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൮ ഗൌരീചരിതം പ്രബന്ധം

സാക്ഷാൽ മായാമയീ നീ യുവതിപരിജനം
മുൻനടത്തി പ്രവീരാൻ
ഭോഃ കഷ്ടം! നിഗ്രഹിച്ചൂ; ബലമിതിനു പുന-
സ്ത്രീത്വമാത്രം വിചാരേ;
ശ്ലാഘ്യം മൽഭ്രാതരം കൊന്നടവു തവ പിഴ-
ച്ചൂ തുലോ;മിന്നി വീര്യം
വായ്ക്കും മൽബാഹുദണ്ഡം ഝടിതി തലതെറി-
ച്ചെന്നിയേ ചെറ്റടങ്ങാ.   ൮൯
എന്നാലിക്കണ്ടകൂട്ടത്തൊടു വിരർവൊടു വേർ-
വെട്ടു നേരിട്ടു നീ താൻ
തന്നേ വന്നീടിദാനീം പ്രബലസമുചിതം
ദ്വന്ദ്വയുദ്ധം വിധാതും
അന്യോന്യം നമ്മലെത്തുന്നളവരനിമിഷം
കൊണ്ടു നിൻപ്രാണവാതാ-
നെന്നും കൂരമ്പുപേരാം കൊടിയ ഭുജഗവീ-
രന്നു തീനാക്കുവൻ ഞാൻ."       ൯൦

൮൯. യുവതിപരിജനം=സ്ത്രീകളാകുന്ന പരിജനങ്ങ. പ്ര വീരാൻ=വീരന്മാരെ. ബല....രേ=സ്ത്രീയെന്നുള്ള വിചാരം മാത്ര മേ നിനക്കു ഒരു ബലമുള്ളു. മൽഭ്രാതരം=എന്റെ സഹോദരനെ.

൯൦. പ്രബലസമുചിതം ദ്വന്ദ്വയുദ്ധം വിധാതും=ശക്തിമാ ന്മാർക്കു ഉചിതമായ ദ്വന്ദ്വയുദ്ധം ചെയ്യുന്നതിനു്. നമ്മിൽ അന്യോ ന്യം എത്തുന്നളവ=നാം തമ്മിൽ എതിരിടുമ്പോൾ. പ്രാണവാ താൻ=പ്രാണവായുക്കളെ. കൂര...ന്നു=കൂരമ്പു എന്ന പേരായ സ

ർപ്പശ്രേഷ്ഠനു്. [ശരങ്ങളാകുന്ന സർപ്പങ്ങൾക്കു എന്നു രൂപകം]










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/81&oldid=160451" എന്ന താളിൽനിന്ന് ശേഖരിച്ചത്