താൾ:Gouree charitham 1921.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൦ ഗൌരീചരിതം പ്രബന്ധം

അന്നേരം തത്ര ശസ്ത്രപ്രഹരേണവിമുഖേ 
മേൽക്കുമേൽ മാതൃവർഗ്ഗേ  
മന്ദീഭൂതേ തുലോം ദുർമ്മനസി സുമനസാം 
മണ്ഡലേ ഭീതിലോലേ 
മിന്നീടും വിക്രമശ്രീവിഹരണമണിഹ- 
ർമ്മ്യസ്ഥലീ ചണ്ഡികാ താൻ 
തന്നേ സന്നഹ്യ മന്ദസ്മിതമധുരമുഖീ 
കാളിയോടെവമൂചേ. ൭൫ 
"ധന്യേ!കേൾചണ്ഡമുണ്ഡപ്രമഥിനി!വിഷമേ 
സങ്കടേസ്മിൻ നിനച്ചാ-  

തനുവിൽ (ശരീരത്തിൽ) നിന്നു വിഗളത്തായ (ഒഴുകുന്ന) രക്തവി ന്ദുക്കളുടെ പ്രവാഹത്തിൽനിന്നു്.അസംഖ്യൈഃ വീരൈ=അനവധി വീരന്മാരേക്കൊണ്ട് ഭൂതധാത്രി=ഭൂമി

൭൫ ശസ്ത്രപ്രഹരണവിമുഃമാതൃവർഗ്ഗേ=ആയുധപ്രയോഗ ത്തിൽ മനസ്സുമടുത്തമാതൃവർഗ്ഗം. തുലോം മന്ദീഭൂതേ=വളരെ ഉത്സാ ഹശൂന്യമായുംച;ദുർമനസി സുമനസാം മണ്ഡലേ=ദുർമനസ്സായ (ദുഃ ഖിതമായ) സുമനസ്സു (ദേവ) കളുടെ മണ്ഡലം (കൂട്ടം). ഭീതിലോ ലേ=പേടികൊണ്ടു മനസ്സിളകിയതായും തീർന്നപ്പോൾ [രണ്ടും സ തിസപ്തമി]. വിക്ര....ലീ=വിക്രമശ്രീ (പരാക്രമലക്ഷ്മി) യുടെ വി ഹരണ (ക്രീഡാവിനോദ) ത്തിനായിട്ടുള്ള മണിഹർമ്മ്യസ്ഥലി (മണി മാളിക)=പരാക്രമത്തിന്റെവിളനിലം. സന്നഹ്യ=ഒരുങ്ങീട്ടു്. മ ന്ദ....ഖി=പുഞ്ചിരികൊണ്ടു മനോഹരമായ മുഖത്തോടുകൂടി. ഏ വം=താഴേ പറയുംപ്രകാരം. ഊചേ=വചിച്ചു; പറഞ്ഞു.

൭൬. ചണ്ഡ.......നി=ചണ്ഡമു​​ണ്ഡസംഹാരിണി. വിഷ മേഅസ്മിൻ സങ്കടേ=ദുർഘടമായ ഈ സങ്കടത്തിൽ സമ്പാദനീ

യം=സമ്പാദിയ്ക്കേണ്ടിയിരിയ്ക്കുന്നു ദ്രുതതരം=വളരെ വേഗത്തിൽ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/73&oldid=160442" എന്ന താളിൽനിന്ന് ശേഖരിച്ചത്