താൾ:Gouree charitham 1921.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൧ ഗൌരീചരിതം പ്രബന്ധം

ലിന്നേ സമ്പാദനീയം ദ്രുതതരമൊരുപാ- 
യാന്തരം നിർവ്യപായം 
എന്നാലേതസ്യ ഗാത്രാലുടനുടനിളകി-  
ച്ചോരുമിച്ചോരിവിന്ദൂ.  
നിന്നീ പാടേ കുടിച്ചീടധികവിതതമാം  
നാവിലേറേറററശങ്കം."                    ൭൬  
ഇത്ഥം കേട്ടോരുനേരം പ്രമുദിതമനസാ  
കാളിതന്നാലുദഗ്രം  
ജിഹ്വാം വിസ്തായ്യ പീതേ സമരശിരസി ര-  
ക്താംബുപാതേ തദീയേ  

ഉപായാന്തരം=മറെറാരു ഉപായം. നിർവ്യപായം=അപകടമില്ലാ ത്തതു് ഏതസ്യ=ഇവന്റെ. ഗാത്രാൻ=ദേഹത്തിൽനിന്നു്. ചോരി വിന്ദൂൻ=ചോരത്തുള്ളികളെ. ഇന്നീ=ഈ നീ. പാടേ=മുഴുവൻ. ൭൭. പ്രമുദിതമനസാ=സന്തുഷ്ടമായ മനസ്സോടുകൂടിയ [കാ ളിതന്നാൽ'എന്ന വിശേഷ്യത്തിനു് തൃതീയാന്തമായ വിശേഷണം]; ഉദഗ്രാം ജിഹ്വാം=വലിയനാക്കിനെ. വിസ്താര്യ=പരഞ്ഞീട്ടു്. സമര ശിരസി=യുദ്ധമദ്ധ്യത്തിൽ, തദിയേ രക്താംബുപാതേ=അവന്റെ ദേ ഹത്തിൽനിന്നു വീഴുന്ന ചോരിവെള്ളം. പീതേ=പീതമായപ്പോൾ; കുടിയ്ക്കപ്പെട്ടപ്പോപ്പോൾ. നാനായുധൈഃ ഏനം ദാനവപരിവൃഢം ഹ ത്വാ=പല ആയുധങ്ങളേക്കൊണ്ടു ഈ അസുരവീരനെ കൊന്നു്. നിർജ്ജ.......നാ=നിർജ്ജാ (ദേവ) ന്മാരുടേയും മുനികളുടേയും നിവ ഹ (സമൂഹ) ത്താൽ സ്തുയമാനമായ (വാഴ്ത്തപ്പെടുന്ന) അപദാന (പ രാക്രമചരിത്ര) ങ്ങളോടുകൂടിയവൾ. ['വിശ്വേശ്വരിയുടെ വിശേഷ ണം]. കൃതാർത്ഥാന്തരാത്മാ=കൃതാർത്ഥയായിട്ടു്; അതിസന്തുഷ്ടയായി

ട്ടു്. തൽകാലവിശേഷണം] തസ്ഥൌ=സ്ഥിതിചെയ്തു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/74&oldid=160443" എന്ന താളിൽനിന്ന് ശേഖരിച്ചത്