താൾ:Gouree charitham 1921.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൮ ഗൌരിചരിതം പ്രബന്ധം വൻപോരാട്ടത്തിലസ്യാ നിശിതകുലിശപാ- തേന ഭിന്നാത്തദംഗാ- ദംഭോദാൽ പ്രവൃഷേണ്യാദിവ നവസലിലം ചോരിവെള്ളം ചൊരിഞ്ഞു ൭൧ എൻതോഴാ! കേൾക്ക ചിത്രം! ദ്രുതതരമുദതി- ഷ്ഠന്ത ഘോരാസ്തദാനീ മന്തംകൂടാതവണ്ണം കതിചന പുരുഷാ രക്തപൂരാത്തദീയാൽ "ചന്തീടും ചോരവിന്ദുക്കളിതവനിയിൽ വീ- ഴുന്നതേതാദൃശാ ജാ- യന്തേ ദൈതേയവീരാ നിയത"മിതി വരം നാമതോ രൂഢമല്ലോ. ൭൨

സ=താഡിച്ചു അസ്യാഃ=ഇവളുടെ. നിശി......ന=നിശിതമായ കുലിശ (വജ്ര) ത്തിന്റെ അടികൊണ്ടു്. ഭിന്നാൽ തദംഗാൽ=പിള ർന്ന രക്തബീജന്റെ മോഹത്തിൽനിന്നു്. പ്രാവൃഷേണ്യാൽ=മഴക്കാല ത്തുള്ള. അംഭോദാൽ=മേഘത്തിൽനിന്നു്. നവസലിലം ഇവ=പു തിയ വെള്ളം എന്നപോലെ.

൭൨ ദ്രുതതരം=വളരെവേഗത്തിൽ ഉദിഷ്ഠന്ത=ഉത്ഥാനം 

ചെയ്തു; പുറപ്പെട്ടു. ഘോരാഃ=ഭയങ്കരന്മാർ. കതിചന=ചില. പുരു ഷാഃ=ആളുകൾ. തദീയാൽ രക്തപൂരാൽ=അവന്റെ രക്തപ്രവാഹ ത്തിൽനിന്നു്. ഏതാദൃശാഃ=ഇത്തരത്തിലുള്ള. ജായന്തേ=ജനിക്കുന്നു. നാമതഃ=പേരുകൊണ്ടുതന്നെ. രൂഢം=പ്രസിദ്ധം.[ഒരു തുള്ളി ര ക്താ നിലത്തു വീണാൽ, ഒരു പുതിയ 'രക്തബീജൻ' അതിൽനിന്നു ജനിയ്ക്കുത്തക്കവണ്ണമാണു് രക്തബീജൻ സമ്പാദിച്ചിട്ടുള്ള വരം. 'ര

ക്തബീജൻ' എന്നു പേരുതന്നെ ഇതിനെ സൂചിപ്പിക്കുന്നുണ്ടല്ലോ]










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/71&oldid=160440" എന്ന താളിൽനിന്ന് ശേഖരിച്ചത്