താൾ:Gouree charitham 1921.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൪ ഗൌരീചരിതം പ്രബന്ധം

വീരഭദ്രഗതിതേന നീതിവചാസ നി- 
താന്തകുപിതാത്മനാം 
വൈരിണാം വിവിധഭർത്സനോക്തിമഴകോട- 
റിഞ്ഞു സഹൈവ സാ 
ദാരുണോദി തരുഷാ വിശേഷമറിയിച്ച 
നേരമധികോജ്വല- 
സ്മേരവക്ത്രമഭിനന്ദ്യ ഗൂഢമരുൾചെയ്തി- 
തൻപൊടു മഹേശ്വരി                               ൬൮ 
"പാരം തെളിഞ്ഞിതകകാമ്പിൽ നയപ്രയോഗം 
ധീരോദ്ധതേ! ശിവനെ ദൂത്യവിധൌന്നി- 
പ്പാരിൽ പ്രസിദ്ധമൊരു നാമപദം ലഭേഥാഃ." ൬൯ 


൬൮ വീര....ന=വീരഭദ്രനാൽ ഗദിതമായ (പറയപ്പെട്ട) നീതിവചസാ=നീതിവാക്കുകൊണ്ടു നിതാ........നാം=കോ പിച്ചുവശായ. വൈരിണാം=ശത്രക്കളുടെ. വിവി....ക്തിം=പല തരത്തിലുള്ള നിന്ദാവചനത്തെ. ദാരു......ഷാ=ഭയങ്കരമായ കോപ ത്തോടുകൂടി. അധി......ക്ത്ര=അധികാകുംവണ്ണം ഉജ്വല (പ്രകാ ശമാന) വും സ്മേരവും (പുഞ്ചിരിതുകുന്നതും) ആയ വക്ത്ര (മുഖ) ത്തോടുകൂടി. അഭിനന്ദ്യ=അഭിനന്ദിച്ചിട്ടുണ്ട്

൬൯. നയപ്രയോഗം=നയോപായം. ശിവനെ=ശിവാംശ ഭൂതനായ വീരഭദ്രനെ. ദുത്യവിധൌ=സന്ദശം പറഞ്ഞയക്കുന്ന ജോലിയിൽ. വിധാത്രി=ഏർപ്പെടുത്തിയവൾ. അനഘ=പാപരഹിത. ലഭേഥാഃ=നീ ലഭിച്ചാലും. [നിനക്കു 'ശിവദൂതി' എന്നപേരു ലോ കത്തിൽ പ്രസിദ്ധിമായിത്തീരട്ടെ. ശിവദൂതി=ശിവനാകുന്നു ദൂത

നോടുകൂടിയവൾ; ശിവനെ ദൂതനാക്കിയവൾ എന്നർത്ഥം]










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/67&oldid=160435" എന്ന താളിൽനിന്ന് ശേഖരിച്ചത്