താൾ:Gouree charitham 1921.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൩ ഗൌരീചരിതം പ്രബന്ധം

കൂട്ടാക്കാതെ മദാജ്ഞാവചനമിതു മദാ -
ജ്ഞാനരീത്യാ പടയ്ക്കായ് 
കൂട്ടുന്നൂതാകിലിന്നേ  ഭുവനജനനിത-
ന്നാണു കില്ലില്ല ചൊല്ലാം: 
വാട്ടം തട്ടാത  ശസ്ത്രപ്രകരനിഹതരാം  
നിങ്ങളെക്കൊണ്ടസംഖ്യാൻ 
കൂട്ടത്തോടെ കുരയ്ക്കും കുറുനരിനിവഹ -
നോണമൂട്ടീടുവൻ ഞാൻ " .                                                      ൬൬
തസ്യാ നിശമ്യാ വചനം സ തു വീരഭദ്രോ  
മുക്താഭിമാനമനുചിന്ത്യ മുഹൂർത്തമാത്രം 
സ്മിത്വാ ഗതസ്സപദി സുംഭനിസുംഭപാർശ്വം 
നിസ്സീമശക്തിരഥ തൽ സകലം ന്യഗാദീൽ .                                    ൬൭

൬൬ .മദാ.. നം (മൽ + ആജ്ഞാവചനം ) = എന്റെ കല്പന . മദാ ....ത്യാ=മദം കൊണ്ടും അജ്ഞാനംകൊണ്ടും .ഇന്നേ=ഇന്നുതന്നെ . ശസ്ത്ര...തർ= ശസ്ത്രപ്രകരം (ആയു- ധനിര) കൊണ്ടു നിഹതർ ( കൊല്ലപ്പെട്ടവർ ). അസംഖ്യാൻ=എണ്ണമറ്റ['കുറുനരിനിവഹാൻ' എന്നതിന്റെ വിശേഷണം.] ഓണമൂട്ടുക =സുഭിക്ഷമായി സദ്യകൊടുക്കുക .

൬൭ . നിസ്സീമശക്തിഃ സഃ വീരഭദ്രഃ = അതിരറ്റ ശക്തിയോടുകൂടിയ ആ വീരഭദ്രൻ . തസ്യാഃ വചനം നിശമ്യ = അവളുടെ വാക്കു കേട്ട് . മുഹൂർത്തമാത്രം അനുചിന്ത്യ =അല്പനേരം ആലോചിച്ചിട്ട് . സ്മിത്വാ = പുഞ്ചിരിപൂണ്ട്. സപദി സുംഭനിസുംചോർശ്വാംഗതഃ =വേഗത്തിൽ സുംഭനിസുംന്മാരുടെ അടുക്കൽ ചെന്ന് . തൽ സകലാ=അതു മുഴുവൻ.

ന്യാഗദിൽ= പറഞ്ഞു .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/66&oldid=160434" എന്ന താളിൽനിന്ന് ശേഖരിച്ചത്