താൾ:Gouree charitham 1921.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൧ ഗൌരീചരിതം പ്രബന്ധം

മെല്ലേ സുംഭനിസുംഭസന്നിധിയൊളം  
ചെല്ലേണമിന്നേ ഭവാൻ  
ചൊല്ലേണം മമവാക്യമാപ്തമവരോ -
ടെല്ലായിലും നല്ലതി -
ങ്ങെല്ലാനാളുമിതൊട്ടുമാറ്റുക പരാ - 
ർത്ഥത്തിങ്കലത്യാഗ്രഹം .                                                         ൬൨
മന്നീരേഴിങ്കലോർത്താലദിതിദിതിസുത -
ന്മാർക്കുമയ്യോ ! ചതുർണ്ണാം  
വർണ്ണാനാം മറ്റുപർണ്ണാശനമുനിനിവഹ -
ങ്ങൾക്കുമോരോ നിവാസം 
ധന്യാത്മാ  പണ്ടു വേറേ കമലവസതി ക-
ല്പിച്ചിതെന്നാലയോഗ്യം  
തന്നേ ധന്യോത്തമാനാമതിനതിനൊരു മ-
ര്യാദ നീക്കുന്നതെല്ലാം .                                              ൬൩

മര്യാദയെ ലംഘിച്ചും,പരാർത്ഥത്തെ കൊതിച്ചും അസുരന്മാർ ചെയ്തിട്ടുള്ള ചില പ്രവൃത്തികളെ ചൂണ്ടിക്കാണിക്കുന്നു : -

൬൩ അദി......ന്മാർ= അദിതി ( ദേവന്മാരുടെ അമ്മ )യുടേയും ദിതി( അസുരന്മാരുടെ അമ്മ) യുടേയും സുതന്മാർ = [ ആദിതേയന്മാരെന്നും ദൈതേയന്മാരെന്നും ദോവന്മാർക്കും അസുരന്മാർക്കുമുള്ള പര്യായങ്ങൾ ഈ അർത്ഥത്തിലുപയോഗിക്ക - പ്പെടുന്നവയാണ് .] ചതുർണ്ണാം വർണ്ണാനാം = നാലു വർണ്ണങ്ങൾക്കും . പർണ്ണാ ...... ങ്ങൾ =പർണ്ണാശനന്മാരായ ( ഇലകൾ മാത്രം ഭക്ഷിക്കുന്ന ) മുനിസമൂഹങ്ങൾ . കമലവസതി = ബ്രഹ്മാവ് . മര്യാദ=അതിര് . [ഈശ്വരകല്പിതമായ നിയമത്തെ ലംഘിക്കു-

ന്നത് ഉത്തമന്മാർക്കു യോഗ്യമല്ല എന്നർത്ഥം ]










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/64&oldid=160432" എന്ന താളിൽനിന്ന് ശേഖരിച്ചത്