താൾ:Gouree charitham 1921.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൯ ഗൌരീചരിതം പ്രബന്ധം

"പ്രാപ്തോഹം വീരഭദ്രസ്സ്വയമിഹപരിവാ -
രൈർവൃതോ  മാതൃവർഗ്ഗൈ-
സ്തൂഷ്ണീകാ  കിംകിമാസ്തേ? ഭഗവതി!ഭവതീ  
യോദ്ധുമഭ്യേതു ശീഘ്രം   
ഏഷാ വിശ്വംഭരാ സംഭൃതകപിശനിചോ -
ളാദ്യ  കാര്യാ  സമന്താ -
ദുദ്യദ്രക്തോർമ്മിഭിർദ്ദാനവനിവഹകബ-
ന്ധപ്രബന്ധൈരസംഖ്യൈഃ ."        ൬൦                                                                             


ദം =ഇതു്=താഴെ പറയുംപ്രകാരം . അവാദിൽ =വദിച്ചു ; പറഞ്ഞു . [ ബ്രഹ്മാണി , ( അല്ലെങ്കിൽ ബ്രാഹ്മി ) മഹേശ്വരി , കൊമാരി ,വൈഷ്ണവി , വാരാഹി , നാരസിംഹി , ഇന്ദ്രാണി , ഈ സപ്തമാതാക്കളേയാണ് ഇവിടെ വീംഭദ്രന്റേ സഹഗാമിനികളായ് വർണ്ണിച്ചിട്ടുള്ളത് .]

൬൦ . പരിവാരൈഃമാതൃവർഗ്ഗൈഃ വൃതം = പരിവാരങ്ങളായ മാതൃവർഗ്ഗങ്ങളാൽ ചുറ്റപ്പെട്ടവനായിട്ട് . വീരഭദ്രനായ ഞാൻ ഇതാ  ! ഇവിടെ വന്നിരിക്കുന്നു . തൂഷ്ണീകം =മൌനാവലംളംബിനിയായി . ആ സ്തേകിതം ? = ഇരിക്കുന്നതെന്തു  ? യോദ്ധം = യുദ്ധം ചെയ്യുന്നതിന് . അഭ്യേതു = വന്നാലും . ഉദ്യ .... ഭിഃ = ഉദ്യത്തുകളായ രക്തോർമ്മി ( രക്ത +ഊർമ്മി = തിരമാല ) കളോടുകൂടിയതും . അസംഖ്യൈഃ = അതിരില്ലാത്തതും ആയ . ദാന ........ ന്ധൈഃ=ദാനവനിവഹ ( അസുരസമൂഹ ) ത്തിന്റെ കബന്ധപ്രബന്ധം ( തലയില്ലാത്ത- ഉടലുകളുടെ മാല , കൊണ്ടു .ഏഷാ വിശ്വംഭരാ = ഈ ഭൂമി . അദ്യ = ഇന്ന് . സമന്താൽ= ചുറ്റും . സംഭൃതകപിശനിചോളാ = അടിമുതൽ മുടിവരെ രക്തകഞ്ചുകം ധരിച്ചവളായി . കാര്യ = ചെയ്യപ്പെടേണ്ടതാണ് . [ അസുരന്മാരുടെ രക്തപ്രവാഹംകൊണ്ടു നമുക്ക് ഭൂമിയെ മറയ്ക്കാം എന്നു വീരഭദ്രൻ ദേവിയോടു പറയുന്നു രക്തപ്രവാഹത്തെ , ഭൂമിയുടെ കപിശ

൭ *










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/62&oldid=160430" എന്ന താളിൽനിന്ന് ശേഖരിച്ചത്