താൾ:Gouree charitham 1921.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്പെടുന്നതു്. സംസ്കൃതസാഹിത്യവുമായി പരിചയിച്ചിട്ടുള്ളവർക്കു ചമ്പുക്കളുടെ ഉദ്ധരണങ്ങൾ സുപരിചിതങ്ങളായിരിക്കും. പ്രസ്തുത കൃതിയുടെ കൈയെഴുത്തുഗ്രന്ഥത്തിൽതന്നെ സൌന്ദര്യലഹരിയിൽനിന്നു രണ്ടുപദ്യങ്ങൾ*മംഗളരൂപത്തിൽ ഉദ്ധരിച്ചു കാണുകയുണ്ടായി. അവയ്ക്കു കഥയുമായി യാതൊരു ബന്ധവും ഇല്ലാത്തതുകൊണ്ടും മംഗളാത്മകങ്ങളായ മററു മൂന്നു പദ്യങ്ങൾ ഉള്ളതുകൊണ്ടും അവയെ വിട്ടുകളകയാണു് ചെയ്തിട്ടുള്ളത്. സമാനകാലീനന്മാരായ കവികളുടെ കൃതികളിൽ നിന്നു സന്ദർഭോചിതങ്ങളായ ഭാഗങ്ങളെ ഉദ്ധരിക്കുന്നതിനും ചമ്പൂകർത്താക്കൾക്കു മടിയില്ല. ആശയാപഹരണത്തിന്റെ കാര്യമോ പറയേണ്ടതുമില്ല. ഈ സ്ഥിതിക്കു ഗ്രന്ഥാന്തരസാമ്യംകൊണ്ടുള്ള കർത്തൃനിർണ്ണയം ചമ്പുക്കളെ സംബന്ധിച്ചിടത്തോളം തീരെ ദുസ്സാധമായിട്ടാണിരിക്കുന്നതു്."ഗൌരീചരിത"ത്തിന്റെ കാര്യത്തിലും അനുഭവം ഇതുതന്നെ. ചമ്പുകർത്താക്കന്മാർ തങ്ങളുടെ കവിതകൾക്കു


* കിരീടം വൈരിഞ്ചം പരിഹര പുരഃ കൈടഭഭിദഃ കഠോരേ കോടീരേ സ്ഖലസി ജഹി ജംഭാരിമകുടം പ്രണമ്രേഷ്വേതേഷു പ്രസഭമഭി യാതസ്യ ഭവനം ഭവസ്യാഭ്യുത്ഥാനേ വദതി ഭഗവത്യാഃ പരിജനഃ ഗിരാമാഹുർദ്ദേവീം ദ്രുഹിണഗൃഹിണീമാഗമവിദോ ഹരേഃ പത്നീം പത്മാം ഹരസഹചരീമദ്രിതനയാം തുരീയാ കാപ്യന്ദ്യാ ദുരധിഗമ നിസ്സീമമഹിമാ

മഹാമായാ വിശ്വം ഭ്രമയതി പരബ്രഹ്മമഹിഷീ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/6&oldid=160427" എന്ന താളിൽനിന്ന് ശേഖരിച്ചത്