താൾ:Gouree charitham 1921.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിഷയമായി സ്വീകരിച്ചു കണ്ടിട്ടുള്ളതു അധികവും പൌരാണികകഥകളെയാണ്. അപൂർവ്വം ചില സ്ഥലമാഹാത്മ്യങ്ങളും ഇക്കൂട്ടത്തിൽ പെട്ടിട്ടില്ലെന്നില്ല. ശ്രോതാക്കളുടേയും ദ്രഷ്ടാക്കളുടെയും സന്മാർഗ്ഗപ്രതിപത്തിയും മതബോധവും കാവ്യപ്രയോജനമായി തൽകർത്താക്കന്മാർ ഉദ്ദേശിച്ചിട്ടുള്ളതുകൊണ്ടായിരിക്കാം, അവർ പൌരാണിക കഥകളെത്തന്നെ ആശ്രയിച്ചതു്. "ഗൌരീചരിത"കർത്താവും ഈ സമ്പ്രദായത്തെ വിടാതെ ഇതിവൃത്തരൂപീകരണത്തിനായി ദേവീമഹാത്മ്യത്തെ ആശ്രയിച്ചു. ഗദ്യപദ്യാത്മകമായ കാവ്യമാണ് ചമ്പു. സധാരണ പദ്യകാവ്യങ്ങളിലെപ്പോലെ സർഗ്ഗാന്തങ്ങളിൽ മാത്രമേ വൃത്തംഭിന്നിച്ചുകൂടു എന്ന നിയമം ചമ്പുകളെ ബാധിക്കുന്നില്ല. കവിയുടെ ഇഷ്ടം പോലെ ഏതു വൃത്തവും ഇടകലർത്തി ഉപയോഗിക്കാം; എങ്കിൽ രസപോഷണത്തിനും ഒചിത്യദീക്ഷയ്ക്കുംവേണ്ടി സന്ദർഭാനുഗുണമായ വൃത്തങ്ങൾ ഉപയോഗിക്കുന്നതിനു ചമ്പൂകർത്താക്കൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഉദാഹരണത്തിനു പൃഥ്വീവൃത്തത്തെ എടുക്കാം. യുദ്ധയാത്ര പൃഥ്വീവൃത്തത്തിൽ മാത്രമേ ആയിക്കൂടു എന്നു മിക്കവർക്കും നിർബന്ധമുണ്ട്.

ചമ്പുക്കളിലെ ഗദ്യങ്ങൾ ഛന്ദശ്ശാസ്ത്രപ്രകാരം നോക്കിയാൽ ഗദ്യങ്ങളല്ല. ദ്രാവിഡഭാഷാവൃത്തങ്ങളിൽ പലതും ചമ്പുക്കളിൽകടന്നാൽ ഗദ്യം എന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/7&oldid=160438" എന്ന താളിൽനിന്ന് ശേഖരിച്ചത്