താൾ:Gouree charitham 1921.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മ്പുക്കളുടെ കൂത്തരങ്ങായിരുന്നു. പാഠകത്തിനുണ്ടായിരുന്ന പ്രചുരമായ പ്രചാരം, പ്രഭുക്കളുടെ പ്രോത്സാഹനം, കേരള ബ്രാഹ്മണരുടെ പ്രത്യേക ജീവിതരീതി, എന്നീ കാരണങ്ങൾ ചമ്പുക്കളുടെ അഭിവൃദ്ധിയിൽ പ്രത്യേകം സഹായിച്ചിട്ടുണ്ടായിരിക്കണം. മലയാളികളെ സംബന്ധിച്ചു നോക്കുകയാണെങ്കിൽ, പുനത്തെക്കൊണ്ടു സനാഥമായ പതിനെട്ടരക്കവിയോഗത്തിന്റെ ചരിത്രവും, ഇന്നു പ്രാചീന ചമ്പുക്കളിൽ അധികവും കണ്ടുകിട്ടുന്നതു പ്രഭുകുടുംബങ്ങളിലൊ രാജകുടുബങ്ങളിലോ നിന്നാണെന്നുള്ള വാസ്തവവും ആലോചിച്ചാൽ പ്രാചീനകവികളെ-വിശിഷ്യ ചമ്പൂകർത്താക്കന്മാരായ കേരള ബ്രാഹ്മണരെ-അന്നത്തെ പ്രഭുക്കന്മാർ പ്രത്യേകം പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന് മനസ്സിലാക്കാം.

പ്രാചീനഗ്രന്ഥങ്ങളുടെ കാര്യത്തിൽ പൊതുവേയും, ചമ്പുക്കളെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും, ഗ്രന്ഥകർത്താക്കന്മാരെ നിർണ്ണയിക്കുന്ന കാര്യം തീരെ അസാദ്ധ്യമായിട്ടാണു് കാണുന്നത്. കർത്താവാരെന്നുനിശ്ചയമില്ലാത്ത ഗ്രന്ഥങ്ങളുടെ ഉടമസ്ഥാവകാശത്തെ നിർണ്ണയിക്കുന്നതിനു് നിരൂപകന്മാർ അവലംഭിക്കാറുള്ള പ്രധാനമായ ഒരു മാർഗ്ഗം ഗ്രന്ഥാന്തരസാമ്യമാണല്ലോ. എന്നാൽ "സർവ്വനിബന്ധനഹർത്താ"ക്കളായിത്തീരുന്നതിന് ഒട്ടും മടി കാണിച്ചിട്ടില്ലാത്ത ചമ്പൂകർത്താക്കളെ സംബന്ധിച്ചിടത്തോളം ഈ മാർഗ്ഗം രുദ്ധപ്രായമായിട്ടാണു് കാണ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/5&oldid=160419" എന്ന താളിൽനിന്ന് ശേഖരിച്ചത്