താൾ:Gouree charitham 1921.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുഖവുര ഭാഷാസാഹിത്യലോകത്തിൽ വളരെ വിശിഷ്ടമായ ഒന്നാണ് ചമ്പൂ പ്രസ്ഥാനം. ജനങ്ങൾ അതിനെ ഇന്നത്തേക്കാൾ ബഹുമാനിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പാഠകം പറയുന്ന പതിവിനെ പ്രചാരം കുറഞ്ഞതോടുകൂടെയാണ് ചമ്പൂ കാവ്യങ്ങളുടെ കാന്തി മങ്ങിത്തുടങ്ങിയത്. ചലി പുരണ്ടാലും രത്നങ്ങളുടെ യഥാർത്തശോഭ കുറയാത്തതുപോലെ, ചമ്പൂക്കളുടെ അനർഘമായ മാഹാത്മ്യത്തിന് ഇപ്പോഴും യാതൊരു കോട്ടവും തട്ടീട്ടില്ല. അതു് അന്നും ഇന്നും സഹൃദയന്മാർക്കു സസന്തോഷം സ്വാഗതം പറഞ്ഞുകൊണ്ട്തന്നെ യിരിക്കുന്നു. ഭാഷ നിലനിൽക്കുന്നിടത്തോളം കാലം, ഈ തേജഃപുഞ്ജങ്ങൾ ആത്മീയമായ കിരണപൂരംകൊണ്ടു സാഹിത്യനഭോമണ്ഡലത്തെ പ്രകാശമാനമാക്കിക്കൊണ്ടിരിക്കുമെന്നുള്ളതിൽ സംശയമില്ല. ഇക്കൂട്ടത്തിൽപ്പെട്ട ഒന്നത്രേ,ഇപ്പോൾ സഹൃദയന്മാരുടെ സ്വാഗതത്തിനു വിഷയമായിരിക്കുന്ന "ഗൌരീചരിതം".

ഭാഷയിൽ ചമ്പൂ പ്രസ്ഥാനത്തിന്റെ പ്രഥമാവതാരകാലം, കൊല്ലം ൮-ആം ശതവർഷത്തിൽ ഉത്തരാർദ്ധമാണെന്നു തോന്നുന്നു. പിന്നീടു് ഏകദേശം രണ്ട് നൂറ്റാണ്ടോളം കാലം, സാഹിത്യസാമ്രാജ്യം ച










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/4&oldid=160415" എന്ന താളിൽനിന്ന് ശേഖരിച്ചത്