താൾ:GkVI70b.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 6 —

നോക്കെണം. അതിനാൽ കുട്ടികൾ തമ്മിൽ വാശി പിടിച്ചു ഓ
രോരുത്തൎക്കു മുല്പൂകുവാൻ ഉത്സാഹവും പഠിപ്പും ഏറുകയും ഗുരുക്ക
ളുടെ പ്രയാസം കുറകയും ആം. ശേഷം യഥാ രാജാ തഥാ പ്രജാ
എന്ന ചൊൽ ഓൎത്തു, സത്യ ദൈവത്തെ നോക്കി വിളിച്ചു വേ
ലയെ ചെയ്തു, തിരു കയ്യിലെ അനുഗ്രഹം വാങ്ങുവാൻ പാത്രവാ
ന്മാരായി തീരെണം എന്നു ആശിക്കുന്നു.


എഴുത്തുകളെ കുറിച്ചുള്ള ന്യായങ്ങൾ ആവിതു.


1. ഉയിർ കൂടിയ മെയ്കൾ ഉള്ള ഒരു പട്ടിക കാണുന്നുവല്ലൊ.
അതിൽനിന്നു ഉയിരുകളുടെ മാറ്റം ഒരു കണ്ണേറുകൊണ്ടു വിള
ങ്ങും അവയാവിതു:

൧. മാറാത്ത സ്വരങ്ങൾ രണ്ടത്രെ.
ഌകാരവും ൡകാരവും മെയ്യുടെ അടുക്കു വലത്തു എഴുതുക. ദൃ:
കഌ, ഗൡ ഇത്യാദികൾ

൨. എപ്പോഴും ഒരു പ്രകാരത്തിൽ മാറുന്ന സ്വരങ്ങൾ

ഇവ.

a. ൟ അഞ്ചു സ്വരം മെയ്യുടെ അടുക്ക വലത്തു എഴുത്തുക.
ആകാരം = ാ ദീൎഘം ദൃ: കാ, ചാ, ടാ, താ.
ഇകാരം = ി വള്ളി ദൃ: ഖി, ഛി, ഠി.
ൟകാരം = ീ ചുറെച്ച വീച്ചൽ ദൃ: ഗീ, ജീ, ഡീ.
അംകാരം = ം ഒരു കുത്തു (അനുസ്വാരം)
ദൃ: ഘം, ഝം, ഢം.
അഃകാരം = രണ്ടു കുത്തു (വിസൎഗ്ഗം) ദൃ: ദഃ, ഭഃ, ഷഃ.

b. ൟ മൂന്നു സ്വരം മെയ്യുടെ മുമ്പോട്ടു എഴുതുക.
എകാരം = െ പുള്ളി ദൃ: മെ, ഷെ, ളെ.
ഏകാരം = േ ചുറെച്ചപുള്ളി ദൃ: പേ, സേ, ഹേ.
ഐകാരം = ൈ ഇരട്ടപുള്ളി ദൃ: തൈ, മൈ.


ദൃ: എന്നതു ദൃഷ്ടാന്തമായിട്ടു എന്നും, = എന്നതു സമം എന്നും കുറിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GkVI70b.pdf/10&oldid=184022" എന്ന താളിൽനിന്ന് ശേഖരിച്ചത്