താൾ:GkVI70b.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 7 —

c.ൟ മൂന്നു സ്വരം മെയ്യുടെ ഇരുപുറത്തു എഴുതപ്പെടുന്ന
തിൽ പുള്ളി ഇടത്തും ദീർഘം വലത്തും വരും ഒകാരം=ൊ ഒരു
പുള്ളിയും ദീൎഘവും. ദൃ: പൊ, വൊ.

ഓകാരം = ോ ഒരു ചുറെച്ച പുള്ളിയും ദീൎഘവും. ദൃ: നോ. ഗോ.
ഔകാരം = ൌ ഒരു പുള്ളിയും ഇരട്ടദീൎഘവും. ദൃ: നൌ, രൌ
d. രണ്ടു സ്വരം മെയ്യുടെ അകത്തു കൂട്ടേണം.
ഋകാരം = ൃ അകത്തു കൂട്ടേണം ദൃ: കൃ. ഭൃ.
ൠകാരം = ൄ അകത്തു കൂട്ടി കുനിക്കേണം. ദൃ: കൄ, ദൄ.

൩. കുറെ പ്രയാസം ഉ ഊ കാരമാറ്റങ്ങളിൽ അത്രെ; അവ
മൂന്നു പ്രകാരത്തിൽ ആകുന്നു.
ഉകാരങ്ങൾ ആവിതു:
ഉ= ു എന്ന കുനിപ്പു കുകാരം രുകാരം എന്നവറ്റിൽ മാത്രം
കാണ്മു.

ഉ = ു എന്ന വലിപ്പു ഗു, ഛു, ജൂ, തു, ഭു, ശു, ഹുകാരങ്ങളിൽ
അത്രെ.

ഉ = ു ഒന്നുകിൽ ണു, നു. കാരങ്ങളിൽ അകത്തു കൂട്ടേണം,
അല്ല ഖുകാരാദികളിൽ ചുവട്ടിൽ കൂട്ടേണം.

ഊകാരമാറ്റങ്ങൾ ഉകാരമാറ്റങ്ങളെ അനുസരിച്ചു കാണുന്നു.

ഊ= ൂ കുനിച്ചു മേല്പട്ടു വലിക്കുക. ഗൂ, ജൂ, ഭൂ, രൂ, ശൂ,
ഹൂ കാരങ്ങളിൽ മാത്രം ഉണ്ടു.

ഊ= ൂ കുനിച്ചു കീഴ്പട്ടു വലിക്കുക. കൂ, ഛൂ, തൂ കാരങ്ങളിൽ
തന്നെ.

ഊ= ൂ ഒന്നുകിൽ ന്നൂ നൂകാരങ്ങളിൽ പോലെ അകത്തു കെ
ട്ടി കൂട്ടേണം, അല്ല ഖൂകാരാദികളിൽ ചുവട്ടിൽ കെട്ടികൂട്ടേണ്ടതു.

മേല്പറഞ്ഞ സ്വരമാറ്റങ്ങളെ കുട്ടികളെ നന്നായി ഗ്രഹിപ്പി
ച്ചാൽ, ക കാകൂട്ടം വേഗം മനസ്സിൽ ആകും. ഉ ഊകാരങ്ങളിൽ
മാത്രം പൊറുത്തു പ്രയാസപ്പെടേണം.

2. യ,റ,ല,വ,ര എന്ന ഇടയിനങ്ങൾ മെയ്കളോടു ചേ
ൎന്നുണ്ടാകുന്ന മാറ്റങ്ങൾ എഴുതുവാൻ ഒട്ടു വേല ഉള്ളു.

"https://ml.wikisource.org/w/index.php?title=താൾ:GkVI70b.pdf/11&oldid=184023" എന്ന താളിൽനിന്ന് ശേഖരിച്ചത്