താൾ:GkVI70b.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 5 —

തന്നെ. വലിയവരോളം വളൎച്ച ഇല്ലാത്തതു പോലെ ബദ്ധി
യും വലിയവരോളം ഇല്ല. കുട്ടികളുടെ ൟ ബുദ്ധിയെ ഉണൎത്തി,
നാൾക്കുനാൾ വളൎത്തി രക്ഷ ചെയ്‌വാൻ ഗുരുക്കൾ തന്നെ ആൾ
ആകകൊണ്ടു, തത്തപോലെ ഓരോന്നു പഠിപ്പാൻ വിടാതെ, അ
വരുടെ ബുദ്ധിയെ തുറന്നു കൊടുപ്പാൻ എഴുത്തുപള്ളിയിൽ കയ
റിയ നാൾ തൊട്ടു പ്രയാസപ്പെടെണം. എഴുത്തുവശമാക്കി കൊടു
ക്കേണ്ടുന്ന ചില ചട്ടങ്ങളെ താഴെ വിസ്തരിച്ചു പറയുന്നു. പി
ന്നെ വായന തുടങ്ങിയ ശേഷം അറിയാത്ത വാക്കിന്റെ പൊ
രുളും വാക്യത്തിന്റെ അൎത്ഥവും പറയേണം; അപ്രകാരം പാട്ടി
ലും ശ്ലോകത്തിലും ആവു.

൫. ഗദ്യം എന്ന വെച്ചു നടയും, പദ്യമെന്ന പാട്ടുനടയും ഇ
ങ്ങിനെയുള്ള രണ്ടു ഭേദങ്ങൾ ഉണ്ടാകയാൽ, സംസാരിക്കുമ്പോ
ലെ ചൊലുത്തിലും എടുപ്പും വെപ്പും ആവശ്യം. അൎത്ഥം അറിഞ്ഞി
ട്ടുവേണം രസത്തോടെ വായിപ്പാൻ. അതതിന്റെ രീതിയിലും ക്ര
മത്തിലും അല്ലാത്ത പാട്ടും ചിതക്കേടത്രെ

൬. ഒരു ഗ്രന്ഥത്തിൽനിന്നു പകൽ മുഴുവനും ഇടവിടാതെ
പാടുവാൻ ഒരു വിദ്വാനും കൂട വരുത്തം തോന്നിയാൽ, ചെറു കു
ട്ടികൾക്കു ചില അക്ഷരങ്ങളെ ദിവസം മുഴുവനും ആവൎത്തിച്ചു
നിലത്തു എഴുതുകയൊ മറ്റൊ, ചെയ്‌വാൻ എത്ര പ്രയാസം തോ
ന്നെണം? ആയതു കൊണ്ടു നിലത്തു എഴുതിച്ചിട്ടും, കണക്കു ചൊ
ല്ലിച്ചിട്ടും, കൽപലകയിൽ കൽക്കോൽകൊണ്ടു എഴുതിച്ചിട്ടും കുട്ടി
കൾക്കു ആയാസം കൊടുത്തു, അവർ നോവു ഏറ അറിയാതെ
ഓരൊ നാളുകളെ കഴിപ്പിപ്പാൻ നോക്കെണം

൭. ഒരു എഴുത്തുപള്ളിയിലെ പത്തു മുപ്പതു കുട്ടികളിൽ ഓരൊ
രുത്തൎക്കു വെവ്വേറെ പാഠം ഉണ്ടാകയാൽ, ഗുരുക്കന്മാൎക്കു എത്തിക
ഴിവാൻ എത്രയും വിഷമം ഉള്ള പ്രകാരംസമ്മതിക്കുന്നു. അതു ഗു
രുക്കന്മാൎക്കും കുട്ടികൾക്കും നാട്ടിന്നും നഷ്ടം എന്നെ വേണ്ടു. ആയ
തിനെ മാറ്റുവാൻ വഴി ആവിതു: കൊല്ലത്തിൽ ഒന്നൊ രണ്ടൊ
സമയത്തു ഗുരുക്കന്മാർ കുട്ടികളെ ചേൎത്തു തരങ്ങളെ ഉണ്ടാക്കി,
ഓരൊ തരത്തിലുള്ള കുട്ടികളെ ഒരുമിച്ചു പഠിപ്പിച്ചു നടത്തുവാൻ

"https://ml.wikisource.org/w/index.php?title=താൾ:GkVI70b.pdf/9&oldid=184021" എന്ന താളിൽനിന്ന് ശേഖരിച്ചത്