താൾ:GkVI259.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 70 —

രാക്ഷേപ്യങ്ങളായ നാനാവിനോദങ്ങളെയും അന്നുമുതൽ എന്നേക്കും വിട്ടുപോ
കേണ്ടതു എത്രയും വേദനയുള്ളൊരു കാൎയ്യമാകുന്നു. ശാല വിട്ടു അനേകവൎഷ
ങ്ങൾ കഴിഞ്ഞ ശേഷം പോലും സ്നേഹിക്കുന്ന ഭൎത്താവും സന്തോഷപ്രദരായ
മക്കളും ഉണ്ടായിട്ടും കൂടി മുമ്പു പഠിച്ച ശാല കാണുകയും അതിനെ കുറിച്ചു ഓൎക്കു
കയും ചെയ്യുമ്പോൾ കണ്ണീർ വാൎക്കുന്ന സ്ത്രീകളെ കണ്ടിട്ടുണ്ടു. എന്നാൽ വിവാ
ഹജീവനത്തിൽ കഷ്ടസങ്കടങ്ങൾക്കും നിൎഭാഗ്യത്തിന്നും അധീനയായി പോയ
സ്ത്രീയുടെ കാൎയ്യം പിന്നെ പറയേണ്ടതില്ലല്ലോ.

സുകുമാരി മുറിയിലേക്കു ചേന്നപ്പോൾ കുറെ താമസിച്ചു പോയിരുന്നു. എ
ല്ലാവരും സായ്വിന്റെ വരവും കാത്തു നിശ്ശബ്ദമായിരിക്കുന്നതു കണ്ടു. വത്സല
യും ഒരു കുട്ടിയും എല്ലാവൎക്കും മുമ്പിലും, വട്ടത്താടിയും കൊമ്പൻമിശയും ആയി
ഒരാൾ തല താഴ്ത്തിക്കൊണ്ടു കുറെ അകലേയും ഇരിക്കുന്നതു കണ്ടു. അവന്റെ
അടുക്കലും ഒരു ചെറുപ്പക്കാരൻ ഇരുന്നിരുന്നു. ആ താടിക്കാരൻ വത്സലയുടെ
മണവാളനാണെന്നു സുകുമാരി ഉടനെ അറിഞ്ഞു. അല്പനേരം കഴിഞ്ഞുപ്പോൾ
സായ്വും മദാമ്മയും വന്നു പ്രാൎതഥനയും ആരംഭിച്ചു. സായ്വ് അന്നു കഴിച്ച പ്ര
സംഗം മുഴുവനെ ഇവിടെ പ്രസ്താവിപ്പാൻ കഴികയില്ല. ഒരംശം മാത്രം പ
റയാം.

"വിവാഹകൎമ്മത്തോടു കൂട ദൈവാലയത്തിൽവെച്ചു ഒരു ബുദ്ധിയുപദേശ
പ്രസംഗം നടപ്പാണെങ്കിലും ഈ ശാലയിൽനിന്നു ഒരു കുട്ടിയെ വിവാഹം ചെ
യ്യുമ്പോൾ ഇപ്രകാരമുള്ള ഒരു യോഗം നടപ്പാകയാൽ നാം ഇന്നു ഇവിടെ കൂടി
വന്നിരിക്കുന്നു. ദമ്പതിമാരുടെ മുറ എന്താകുന്നു എന്നു ഈ അവസരത്തിൽ
സംക്ഷേപിച്ചു പറയേണ്ടിയിരിക്കുന്നു. ഒന്നാമതു ഭൎത്താവിന്റെ മുറ: ഒരു
സ്ത്രീ ഒരു പുരുഷനെ വിവാഹം ചെയ്യുമ്പോൾ അവൾ തന്നെത്താൻ മുഴുവനെ
ആ പുരുഷനു ഏല്പിച്ചുകൊടുക്കയാകുന്നു ചെയ്യുന്നതു. അവൾ ആകുപ്പടെ അ
വന്റെ അധികാരത്തിന്നു അധീനയായിപ്പോകുന്നു. അവളുടെ പിതൃനാമവും
കൂടെ അവൾ ഉപേക്ഷിക്കേണ്ടിവരുന്നുവല്ലോ. അതുകൊണ്ടു ബുദ്ധിയുള്ള പു
രുഷന്മാർ ഈ കാൎയ്യത്തെ ഘനമായി വിചാരിക്കേണ്ടതാകുന്നു. സ്ത്രീ ആദ്യം
പാപം ചെയ്കയാൽ അവളുടെ ഇച്ഛ പുരുഷന്നു കീഴ്പെട്ടിരിക്കും എന്ന ശാപ
ത്തിനു കാരണമായി. എന്നാൽ ക്രിസ്ത്യാനരുടെ ഇടയിൽ സ്ത്രീക്കു ഈ ശാപത്തിൽ
നിന്നുദ്ധാരണം കാണേണ്ടതാകുന്നു. ക്രിസ്തന്നു സ്ത്രീ ഹീനയെന്നും പുരുഷൻ
ശ്രേഷ്ഠൻ എന്നും ഉള്ള വ്യത്യാസമില്ല. ഇരുവരുടെ ആത്മാവും ഒരുപോലെ വി
ലയുള്ളതാകുന്നു. സ്ത്രീകളെ ദൈവം പല പ്രാവശ്യവും തന്റെ ഇഷ്ടം നട
ത്തുവാൻ ആയുധങ്ങളായെടുത്ത പ്രകാരം റാഹാബ്, യായേൽ, ദെബോറ, ഹുല്ദാ,

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/84&oldid=195868" എന്ന താളിൽനിന്ന് ശേഖരിച്ചത്