താൾ:GkVI259.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 71 —

ശമൎയ്യക്കാരത്തി മുതലായവരുടെ ചരിത്രങ്ങളിൽ കാണാം. ഭൂമിയിൽ ഒരു
സ്ത്രീക്കു യേശുവിന്റെ അമ്മയാകുവാൻ കഴിഞ്ഞെങ്കിലും ഒരു പുരുഷന്നു അവ
ന്റെ അച്ഛനാവാൻ സാധിച്ചിട്ടില്ല. പുനരുത്ഥാനം ചെയ്ത ക്രിസ്തൻ തന്റെ
ഉയിൎപ്പിനെ കുറിച്ചു ശിഷ്യരെ അറിയിപ്പാൻ നിയോഗിച്ചതു ആദ്യം ഒരു സ്ത്രീയെ
ആയിരുന്നു. പാപത്താൽ സ്ത്രീകൾക്കു വന്നു ഭവിച്ച അധഃപതനത്തിൽനിന്നു
ക്രിസ്തീയസഭയിൽ അവൎക്കു ഒരു ഔന്നത്യം വേണമെന്നുള്ളതു ഈ കാൎയ്യത്തിൽ
നിന്നു സ്പഷ്ടമാകുന്നു. ഇതൊക്ക ഓൎത്തു ക്രിസ്തൻ സഭയാകുന്ന തന്റെ കാന്ത
യെ ഏതു പ്രകാരം സ്നേഹിച്ചിരിക്കുന്നുവോ അതുപ്രകാരം ഭൎത്താവു ഭാൎയ്യയെയും
സ്നേഹിക്കേണം. ഭാൎയ്യ തന്റെ അൎദ്ധം എന്നോൎത്തു അവളെ ബഹുമാനിക്കയും
വേണം. തന്റെ ഭാൎയ്യയെ ഹിംസിക്കുന്നവൻ അവളെ അപമാനിക്കുന്നു.
തന്നെത്താൻ അപമാനിക്കയും ചെയ്യുന്നു. തന്റെ ഭാൎയ്യയെ അപമാനിച്ചു അ
ന്യസ്ത്രീപുരുഷന്മാരുടെ ഹാസ്യത്തിന്നു പാത്രമാത്തീൎക്കുന്ന പുരുഷൻ മഹാ
നീചൻ തന്നെ. ഭൎത്താവു ഭാൎയ്യ ബലഹീനപാത്രമെന്നു ഓൎത്തു അവളുടെ സുഖ
നന്മകൾക്കായി ഏറ്റവും യത്നിക്കേണ്ടതാകുന്നു.

അങ്ങിനെ തന്നെ ഭാൎയ്യ ദൈവശാസനത്തിന്നു കീഴടങ്ങി ഭൎത്താവിനെ
ന്യായമായതിലൊക്കയും അനുസരിച്ചു ബഹുമാനിച്ചു സ്നേഹതാഴ്മകളാലും വിശി
ഷ്ടനടപ്പിനാലും ഭൎത്താവിന്നു ബഹുമാനം സിദ്ധിപ്പിക്കേണ്ടതാകുന്നു. ഭൎത്തൃശുശ്രൂ
ഷ ഹിന്തുക്കളുടെ ഇടയിൽ സ്ത്രീകൾക്കു പ്രധാനധൎമ്മമാണല്ലൊ. ക്രിസ്ത്യാനി
കൾ ആ സമ്പ്രദായം ഉപേക്ഷിക്കേണ്ടുന്ന ആവശ്യമില്ല. അവൎക്കു ഭൎത്തൃശുശ്രൂ
ഷയും ഭാൎയ്യാശുശ്രൂഷയും ധൎമ്മമായിരിക്കേണ്ടതാകുന്നു. ഇതിനെപ്പറ്റി ഇവിടെ
നിന്നു പലപ്രാവശ്യവും കേട്ടിരിക്കയാൽ അധികം പറയേണമെന്നാവശ്യമില്ല.
ഈ ശാലയിൽവെച്ചു പഠിച്ചതു പുറമേയുള്ള പ്രവൃത്തിയിൽ കാണിക്കേണം.
ഭൎത്താവിനെ നേർവഴിക്കു നടത്തുകയും ദൈവം തരുന്ന സന്താനങ്ങളെ ദൈ
വഭക്തിയിൽ വളൎത്തുകയും ചെയ്തുകൊണ്ടു ഈ ശാലയുടെ ബഹുമാനം നില
നിൎത്തി പോരുവാനായി ഉത്സാഹിക്കേണം.

വിവാഹം കഴിച്ച സ്ത്രീപുരുഷന്മാൎക്കു ഏകാകികളായിരിക്കുമ്പോഴുള്ള സ്വാ
തന്ത്ര്യമുണ്ടാകയില്ല. സ്ത്രീ പുരുഷന്നും പുരുഷൻ സ്ത്രീക്കും ചിലപ്പോൾ അ
സ്വാതന്ത്ര്യഹേതുവായി തോന്നാമെങ്കിലും ഭാഗ്യമുള്ള കുഡുംബജീവനത്തിന്നു
ഈ അസ്വാതന്ത്ര്യത ആവശ്യമെന്നു ഓൎത്തുകൊൾവിൻ. കുട്ടികൾ ഇപ്പോൾ
ദിവസേന പട്ടം പറപ്പിക്കുന്നതു നിങ്ങൾ കാണുന്നുണ്ടല്ലൊ. ആ പട്ടത്തിന്നു
വായുണ്ടായിരുന്നെങ്കിൽ പക്ഷേ എന്തു പറയുമായിരുന്നു. ഇവൻ ഈ ചരടു
കൊണ്ടെന്നെ കെട്ടിപ്പിടിച്ചില്ലെങ്കിൽ എനിക്കു സ്വാതന്ത്ര്യത്തോടെ പറക്കാമാ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/85&oldid=195872" എന്ന താളിൽനിന്ന് ശേഖരിച്ചത്