Jump to content

താൾ:GkVI259.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 69 —

യി" എന്നൊരുത്തനും, "പാപികൾക്കായി" എന്നൊരുത്തിയും "നമുക്കെല്ലാവ
ൎക്കുംവേണ്ടി" എന്നു ചിലരും ഇങ്ങിനെ പലവിധമായി ഉത്തരം പറഞ്ഞു. ഒടു
ക്കം ഒരു മൂലെക്കൽ കുനിഞ്ഞു തലതാഴ്കി കൈ രണ്ടും മാറത്തു കെട്ടിവെച്ചുകൊണ്ടു
ഇരുന്നിരുന്ന ഒരു കിഴവന്റെ അടുക്കൽ സായ്വ് ചെന്നു. "തേജോപാലാ!
യേശു ആൎക്കായിട്ടു ഈ ഭൂമിയിൽ ജനിച്ചുവന്നു?" എന്നു ചോദിച്ചു. അവൻ
ഉടനെ എഴുന്നിറ്റു രണ്ടു കൈയും നെഞ്ഞത്തു പരത്തിവെച്ചുംകൊണ്ടു "ഈ
മഹാപാപിയായ എനിക്കുവേണ്ടി" എന്നു പറഞ്ഞു. അപ്പോൾ തന്നെ സായ്വ്
"ശരി! ശരി! ഈ ഒരു ഒറ്റ ആൾക്കു മാത്രമേ ഈ ശരിയായ ഉത്തരം പറവാൻ
കഴിഞ്ഞുള്ളു" എന്നു പറഞ്ഞു.

കുട്ടികൾക്കു അന്നു ഉച്ചെക്കുള്ള ഭക്ഷണം പട്ടാളത്തിലെ ഒരു സായ്വിന്റെ
ചെലവിന്മേൽ സഭാപാഠശാലയിൽവെച്ചായിരുന്നു. അതും കഴിഞ്ഞു സുകു
മാരി അവളുടെ മുത്തച്ഛനെയും സത്യദാസനെയും അമ്മയെയും ചെന്നു കണ്ടു
ഒന്നു രണ്ടു മണിക്കൂർ അവരോടു കൂടെ ഇരുന്നു. വെയിൽ താണപ്പോൾ കുട്ടിക
ളെല്ലാവരും വീണ്ടും ചിറക്കല്ലിലേക്കു തന്നേ പോയി.

ഇതു കഴിഞ്ഞു മൂന്നാം ദിവസം രാത്രി അനാഥശാലയിലെ പ്രാൎത്ഥനാമുറി
യിൽ വിശേഷവിധിയായൊരു യോഗമുണ്ടായി. അതു വത്സലയുടെ വിവാ
ഹദിവസത്തിന്റെ മുമ്പിലത്തെ രാത്രി ആയിരുന്നതുകൊണ്ടു അതുവരെ അവി
ടെവെച്ചു അവൾക്കു ലഭിച്ചിരുന്ന കരുണകളെ ഓൎത്തു ദൈവത്തെ സ്തുതിപ്പാനും
അവളുടെ വിവാഹജീവനത്തിൽ ഭാഗ്യമുണ്ടാവാൻ ദൈവത്തോടു ഏകോപിച്ചു
പ്രാൎത്ഥിപ്പാനും അവൾക്കും അവളുടെ മണവാളനും ചില പ്രബോധനകൾ
കൊടുപ്പാനും ആ ശാലയിലെ പതിവുപ്രകാരമുണ്ടായിരുന്ന ഒരു കൂടിവരവായി
രുന്നു. ആ കാലത്തിലെ യുവതികൾക്കു വിവാഹത്തിനു മുമ്പലത്തെ രാത്രി
യെ ജീവകാലം മുഴുവൻ മറക്കുവാൻ പാടില്ലാത്തതായിരുന്നു. പകലേ തന്നെ
സ്നേഹിതമാരെല്ലാം ഓരോന്നു പറഞ്ഞു വിട ചൊല്ലിത്തുടങ്ങും. രാത്രിയായാൽ
ഈ പ്രാൎത്ഥനായോഗവും ഉണ്ടാകും. വിവാഹം സന്തോഷകരമായ ഒരു കാൎയ്യം
തന്നെ എങ്കിലും അന്നു ഒരു സ്ത്രീയുടെ സ്വാതന്ത്ര്യം അവസാനിക്കുന്നതാകയാലും
വിശേഷിച്ചു വിവാഹാവസ്ഥ സ്ത്രീയുടെ യൌവനമാകുംവൃക്ഷത്തെ ഖണ്ഡിക്കു
ന്നതായ ഒരു കോടാലി ആകയാലും അന്നു മുതൽ തന്റെ പിതൃനാമം ഉപേക്ഷി
ക്കേണ്ടതാകയാലും സ്ത്രീക്കു ആ ദിവസത്തിൽ സന്തോഷത്തോടു കൂടെ തന്നെ
വ്യസനവും ഉണ്ടാകുന്നതാണല്ലോ. എന്നാൽ ശാലയിൽ നിന്നും വിവാഹം കഴി
ച്ചുപോകുന്നവൎക്കു വേറൊരു വ്യസനവും കൂടിയുണ്ടു. അതുവരെ പഠിച്ചു പാ
ൎത്തുവളൎന്ന ശാലയെയും ഗുരുജനങ്ങളെയും സ്നേഹിതമാരെയും അവിടത്തെ നി

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/83&oldid=195865" എന്ന താളിൽനിന്ന് ശേഖരിച്ചത്