താൾ:GkVI259.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 20 —

തമ്യം അശേഷം ഇല്ലെന്നല്ല; മരണത്തെ എതിരിടുവാൻ ഇവൎക്കാലവൎക്കും ഒരു
പോലെ കഴികയില്ല. "ചത്താൽ തല തെക്കോ വടക്കോ" എന്നും "കുഴിയിലെ
ത്തിയാൽ എല്ലാവരും ഒരുപോലെ" എന്നും പറയാറുണ്ടല്ലൊ. എന്നാൽ ചാകും
നാഴികയിലോ? അപ്പോഴത്തെ സ്ഥിതി എന്തായിരിക്കും എന്നു എത്ര ആളുകൾ
വിചാരിക്കുന്നു? മരിച്ചാൽ തന്നെ വ്യത്യാസം ഇല്ലെന്നല്ല. എല്ലാവരും മണ്ണാകും
എന്നൊരു തുല്ല്യതയുണ്ടു സത്യം തന്നെ. എങ്കിലും അവരുടെ പേരിന്നും ഓൎമ്മെ
ക്കും ഭൂമിയിൽ ഒരു വ്യത്യാസം ഇല്ലയോ? സുകൃതികളുടെ പേർ അവർ ചെയ്ത
സൽക്രിയകളോടും ദുഷ്ടന്മാരുടെ പേർ അവർ ചെയ്ത ദുഷ്കൃത്യങ്ങളുടുംകൂടി നാം
ഓൎത്തുപോരുന്നില്ലയോ? മരണം അവരെ സമസ്ഥിതരാക്കി തീൎത്തിരിക്കുന്നുവോ?
എന്നാൽ ഈ വ്യത്യാസം കൊണ്ടല്ല ഇപ്പോൾ പറയുന്നതു. അനേകസുകൃതികളും
അനേകദുഷ്ടന്മാരും നമ്മുടെ അറിവിൽ ലേശംപോലും പെടാതെ ഈ ലോകം
വിട്ടു പോയിട്ടുണ്ടു. എങ്കിലും അവർ അന്ത്യശത്രുവായ മരണത്തെ നേരിട്ട
വിധത്തിൽ നിശ്ചയമായി ഒരു വലിയ വ്യത്യാസം ഉണ്ടായിട്ടുണ്ടായിരിക്കേണം.

നാം ഈ ലോകത്തിൽ ജനിക്കുമ്പോൾ കരഞ്ഞുംകൊണ്ടു ജനിക്കുന്നു, ചുറ്റു
മുള്ളവരെല്ലാം സന്തോഷിച്ചുല്ലസിക്കും. ഈ അവസ്ഥെക്കു നാം മരിക്കുമ്പോൾ
ചുറ്റുമുള്ളവരൊക്കെ കരയുംനെരം നാം ചിരിച്ചുംകൊണ്ടു അവരെ വിട്ടുപോ
കേണ്ടതല്ലയോ? എല്ലാവൎക്കും ഇതു സാധിക്കുന്നുണ്ടോ? ഇതു സാധിപ്പാനായാ
കുന്നു മനുഷ്യൻ ഉത്സാഹിക്കേണ്ടതു.

മാണിക്കം ചിരഞ്ജീവിയുമായി ഉണ്ടായ സംഭാഷണം കഴിഞ്ഞന്നു മുതൽ
ദിവസേന അവളോടും, ജ്ഞാനാഭരണം എത്തിയശേഷം തുടങ്ങി അവളോടും
ക്രിസ്തുമതത്തെ കുറിച്ചു സംസാരിച്ചും പഠിച്ചും പോന്നു. അവർ തമ്മിലുള്ള
ചേൎച്ച സന്മാൎഗ്ഗസംബന്ധമായ ഒരു ആത്മികസംസൎഗ്ഗമായി തീൎന്നതിനാൽ
സാധാരണയായി ജനസംസൎഗ്ഗത്തിൽ യാതൊരു താത്പൎയ്യവും വാസനയും ഇല്ലാ
തിരുന്നവളായ ഈ വിധവെക്കു മാണിക്കവുമായി ഹൃദയംഗമമായ ഒരു ചേൎച്ച
യുണ്ടായി. ഇരുപത്തേഴു വയസ്സുണ്ടായിരുന്നെങ്കിലും അതിൽ പകുതി മാത്രം
പ്രായമുണ്ടായിരുന്ന മാണിക്കത്തെ ഒരു ചങ്ങാതിച്ചിയായി കൈക്കൊണ്ടു ക്രിസ്ത
മാൎഗ്ഗത്തിന്റെ സൎവ്വരഹസ്യങ്ങളും തത്വങ്ങളും അവളെ ഗ്രഹിപ്പിച്ചു. ഞ്ജാനാഭര
ണത്തിന്റെ വീട്ടിൽ കൂടക്കൂടെ സായ്വും പോകാറുണ്ടായിരുന്നതുകൊണ്ടു ഇവളെ
ഓരോരിക്കൽ കണ്ടു സംസാരിപ്പാനും ഉപദേശിപ്പാനും സംഗതിവന്നു. അതു
കൊണ്ടു മൂന്നു നാലു മാസങ്ങൾക്കകം അവൾ രഹസ്യത്തിൽ ഒരു ക്രിസ്ത്യാനിയായി
ത്തീൎന്നു. അമ്മയോടു ഇതിനെ കുറിച്ചു യാതൊന്നും പറവാൻ പാടുണ്ടായിരുന്നില്ല.
അതുനിമിത്തം സ്നാനപ്പെടുവാൻ കഴിഞ്ഞില്ല. അമ്മയെ വിട്ടു പിരിയുവാൻ അ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/34&oldid=195748" എന്ന താളിൽനിന്ന് ശേഖരിച്ചത്