താൾ:GkVI259.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം അദ്ധ്യായം.

ആറുമാസമേ കഴിഞ്ഞിട്ടുള്ളു. എങ്കിലും മാണിക്കത്തിന്റെ ഇഹലോകവാസം
അവസാനിച്ചു തന്റെ പതിനഞ്ചാം വയസ്സു തികയുന്നതിനു മുമ്പെ, യുഗാന്തം
വരെ ഇരിക്കേണ്ടതായ ചെറുഭവനത്തിൽ പ്രവേശിച്ചുകഴിഞ്ഞിരിക്കുന്നു.
മനുഷ്യന്റെ കാൎയ്യം ഇത്ര മാത്രമേ ഉള്ളൂ. രാവിലെ വികസിച്ചു ഭംഗിയോടി
രിക്കുന്ന പുഷ്പത്തെ കാണ്മാനും അതിന്റെ സുഗന്ധവാസന ഏല്ക്കുവാനും മനു
ഷ്യർ അനേകർ വരും. അതിന്റെ മധുവെ പാനം ചെയ്വാനായി വരുന്ന
ഈച്ചകൾക്കും വണ്ടുകൾക്കും എണ്ണമില്ല. സന്ധ്യെക്കോ അതിന്റെ ഇതൾ വാടി
യോ ഉതിൎന്നോ പോയിരിക്കും. അതു കാണുന്ന മനുഷ്യർ അരനിമിഷംപോലും
അതു നോക്കി നില്പാൻ ഇഷ്ടപ്പെടുകയില്ല. ഈച്ചയും വണ്ടും അതിന്റെ സ്തുതി
യെക്കുറിച്ചു പാട്ടു പാടുകയുമില്ല. ആ മാതിരിപുഷ്പം ഇനിയും നിരവധിയായി
ഉണ്ടാകാം. എങ്കിലും അതേ പുഷ്പം ഇനി ഉണ്ടാകയോ അതിന്റെ സൌര
ഭ്യവും മധുവും ഇനി മനുഷ്യരെയും വണ്ടുകളെയും രസിപ്പിക്കയോ ഇല്ല നിശ്ചയം.
മനുഷ്യനും ഈ പുഷ്പവും തമ്മിലെന്തു വ്യത്യാസം. ജീവന്റെ മദ്ധ്യത്തിൽ
തന്നെ മനുഷ്യൻ മരണത്തിൽ ഉൾപ്പെടുന്നു. ജീവദശയെക്കുറിച്ചു ഘനമായി
വിചാരിക്കുന്നവന്നു യൌവനവും വാൎദ്ധക്യവും ഒരു പോലെ തന്നെ. ഒരു
വൃദ്ധൻ താൻ ഇന്നോ നാളയോ മരിക്കും എന്നു വിചാരിക്കുംപ്രകാരം തന്നെ ജീ
വനെക്കുറിച്ചു ഘനമായി വിചാരിക്കുന്ന ഒരു യുവാവും തന്റെ ബാല്യത്തിന്റെ
ശക്തിയിലും രക്തത്തിന്റെ തിളപ്പിലും ഇരിക്കുമ്പോഴും കൂടി, പിളൎന്ന വായോടും
കൂടെ ഇരിക്കുന്ന മരണത്തെ ഓരോ നിമിഷത്തിലും തന്റെ മുമ്പാകെ കണ്ടും
കൊണ്ടിരിക്കും. ലാവണ്യവതിയായ ബാലികയും തോൽ ചുളുങ്ങിയ വൃദ്ധയും
ബലവാനായ യുവാവും ബലഹീനനായ വയോധികനും അനേകം വൈദ്യ
ന്മാരെ വെച്ചു ചികിത്സിപ്പിപ്പാൻ പ്രാപ്തിയുള്ള ധനികനും കാശിന്നു ഗതിയി
ല്ലാത്ത ദരിദ്രനും മരണത്തിൻമുമ്പാകെ ഒരു പോലെ തന്നെ. എങ്കിലും താര

2✱

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/33&oldid=195745" എന്ന താളിൽനിന്ന് ശേഖരിച്ചത്