താൾ:GkVI259.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനഞ്ചാം അദ്ധ്യായം.

സുകുമാരിയും മറ്റും തളിപ്പറമ്പിലിരിക്കും സമയത്തു കണ്ണൂരിൽ നടന്നിരുന്ന
ഒരു സംഭവം ഇപ്പോൾ വിവരിക്കേണ്ടിയിരിക്കുന്നു. പടിഞ്ഞാറെ കടൽ
തീരത്തിന്നു സമീപം ഒരു വലിയ വീട്ടിൽ ഒരു ദിവസം രാത്രി രണ്ടാളുകൾ
ഭക്ഷണത്തിന്നിരിക്കയായിരുന്നു. ഒരാൾ ആ വീട്ടിലെ ഗൃഹസ്ഥനും കുറെ
പ്രായം ചെന്നവനും ആയിരുന്നു. മറ്റവൻ ഒരു യുവാവും ആ രാത്രിയ
ത്തെ ഭക്ഷണത്തിന്നു ക്ഷണിക്കപ്പെട്ടതിനാൽ അവിടെ വന്നതും ആയിരുന്നു.
ഭക്ഷണം എത്രയും വിശിഷ്ടതരമായിരുന്നെങ്കിലും ഇരുവൎക്കും അതിൽ അത്ര
രസം തോന്നിയില്ല. മുഖത്തു രണ്ടു പേൎക്കും വളരെ കുണ്ഠിതമുണ്ടായിരുന്നു.
ഇവരെ ശുശ്രൂഷിച്ചതു കുറെ പ്രായം ചെന്ന ഒരു വേലക്കാരനായിരുന്നു. അ
വന്നും മുഖത്തു യാതൊരു പ്രസാദവുമുണ്ടായിരുന്നില്ല. മൂവരുടെ ഹൃദയത്തിലും
അവൎക്കു വളരെ വ്യസനകരമായ ഓരോ അനുഭവമുണ്ടെന്നുള്ളതു കാണികൾ
ക്കേവൎക്കും എളുപ്പത്തിൽ ഗ്രാഹ്യമാകുകയായിരുന്നു.

ഊൺകഴിഞ്ഞ ശേഷം അവർ രണ്ടു പേരും പൂമുഖത്തു ചെന്നിരുന്നു പ
ണിക്കാരൻ ചുരുട്ടു കൊണ്ടുവന്നപ്പോൾ ആ യുവാവു താൻ ചുരുട്ടു വലിക്കാറി
ല്ലെന്നു പറഞ്ഞു. അപ്പോൾ മറ്റെ ആൾ നിണക്കു ഈ വക ശീലങ്ങൾ യാ
തൊന്നുമില്ലേ? പൊടി ചുരുട്ടു വെറ്റിലടക്ക ഇതൊന്നിന്റെയും പെരുമാറ്റം
കൂടാതെ നീ കല്ക്കത്തയിൽ ഇത്രകാലം കഴിച്ചു കൂട്ടിയതെങ്ങിനേ?" എന്നു ചോ
ദിച്ചു.

സത്യദാസൻ: "എന്റെ മരിച്ചുപോയ അമ്മയുടെ ഉപദേശം എപ്പോഴും ഓ
ൎമ്മയുള്ളതിനാൽ തന്നെ. അമ്മ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഞാൻ പല
ദോഷങ്ങളും ചെയ്തുപോകുമായിരുന്നെന്നു തോന്നുന്നു. എങ്കിലും അമ്മ മരിച്ചുപോ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/162&oldid=196092" എന്ന താളിൽനിന്ന് ശേഖരിച്ചത്