താൾ:GkVI259.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—147—

ആ വരുന്ന ആളോടു എന്നെ കൊണ്ടു പോവാൻ പറയേണം” എന്നപേക്ഷിച്ചു
നിലവിളിച്ചു. സുകുമാരി തന്റെ ഉൽകൃഷ്ടഗുണം പ്രത്യക്ഷമാക്കുവാൻ ഇതു
തന്നെ തരം എന്നു നിശ്ചയിച്ചു സേഡ് ഹാൎട്ട് അവളോടു വെള്ളത്തിൽ ചാടു
വാൻ പറഞ്ഞപ്പോൾ അവൾ താരബായിയെ തന്റെ കാല്ക്കൽ നിന്നെഴുന്നീ
പ്പിച്ചു അവന്റെ കയ്യിൽ ഇറക്കി വിട്ടുകൊടുത്തു. അവൻ അവളെയും കൊ
ണ്ടു കരെക്കെത്തിയപ്പോൾ താൻ ചങ്ങാടത്തിന്നരികിലേക്കു നീന്തി പോകുംവഴി
കണ്ട മാപ്പിളമാർ അപ്പോൾ അവിടെ എത്തീട്ടേ ഉള്ളു എന്നു കണ്ടു. അവ
രെല്ലാം തളൎന്നുപോയിരുന്നു. “ഇനി ഒരു കുട്ടി മാത്രമേ ഉള്ളു. നാം എല്ലാ
വരും കൂടി ഒരിക്കൽ കൂടെ ചെല്ലുക” എന്നു പറഞ്ഞു സേഡ് ഹാൎട്ടും രണ്ടു തോ
ണിക്കാരും നീന്തുവാൻ തുടങ്ങി. സേഡ് ഹാൎട്ട് മറ്റവരെക്കാൾ മുമ്പെ എത്തി.
നാലഞ്ചു വാര മാത്രം ചങ്ങാടത്തോടടുക്കുവാനുണ്ടായിരുന്നു. അപ്പോൾ കരെക്കു
നിന്നവർ ഭയങ്കരമായി കൂക്കി വിളിക്കുന്നതു കേട്ടു. അവൻ തല പൊക്കി
നോക്കുമ്പോൾ തന്റെ അടുക്കലേക്കു ചാടുവാനായി ചങ്ങാടത്തിന്റെ വിളുമ്പ
ത്തു ഒരുങ്ങി നില്ക്കുന്ന സുകുമാരിയുടെ പിമ്പിൽ നിന്നു ഒരു വലിയ തിര പൊ
ങ്ങി വരുന്നതു കണ്ടു “ചാടല്ലാ, അഴി മുറുക്കെ പിടിച്ചുകൊൾ” എന്നു അവൻ
വിളിച്ചു പറയുന്നതു കേട്ടു അവൾ തിരിയുമ്പോഴേക്കു തിര അടിച്ചു കഴിഞ്ഞു.
അവൾ കാലടി തെറ്റി പുഴയിൽ വീണു മുങ്ങി പോയി.

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/161&oldid=196085" എന്ന താളിൽനിന്ന് ശേഖരിച്ചത്