താൾ:GkVI259.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 149 —

യതു മുതൽ ഞാൻ എന്തു ചെയ്താലും അമ്മ അതൊക്കെ കാണും എന്നു വിചാരി
ച്ചു വളരെ സൂക്ഷിച്ചുപോരുന്നു."

സേഡ് ഹാൎട്ട് ! "ദൈവം കാണുമെന്നു വെച്ചു ഭയമില്ല. അല്ലേ?"

സത്യ: "അതില്ലെന്നു വരുമോ? എങ്കിലും അമ്മയുടെ ഉപദേശം വിചാരി
ക്കുമ്പോൾ അതിനെ ലംഘിപ്പാൻ തോന്നിയാൽ അമ്മ കാണുന്നതോൎത്താലാകുന്നു
അധികം ഭയം. അതു മൂലം ദൈവഭയമുണ്ടെന്നുള്ളതും പ്രത്യക്ഷമല്ലേ? ഇങ്ങി
നെയാകുന്നു എന്റെ സ്വഭാവം. ഒരോരുത്തൎക്കു ഓരോ മാതിരിയാണല്ലോ
സ്വഭാവം."

സേഡ്: "എന്നാൽ അമ്മയുടെ ഒരുപദേശം നീ തീരെ മറന്നുപേയെന്നു
തോന്നുന്നു."

സത്യ: "അതെന്തെന്നും ഞാൻ വല്ലതും മറന്നുപോയിട്ടുണ്ടെന്നും ഓൎക്കു
ന്നില്ല."

സേഡ്: "നിണക്കെത്രവയസ്സായി?"

സത്യ: "എനിക്കു ഇരുപത്തു മൂന്നു വയസ്സു വേഗം കഴിയും."

സേഡ്: "നീ വിവാഹം കഴിപ്പാൻ വിചാരിക്കുന്നില്ലയോ?"

സത്യ: "നിങ്ങൾ എന്റെ കാൎയ്യം എല്ലാം അറിയുമെന്നു തോന്നുന്നുവല്ലൊ.
എന്നാൽ കാൎയ്യത്തിന്റെ വാസ്തവം നിങ്ങൾ അറിഞ്ഞിരിക്കയില്ല. ഞാൻ പറ
യാം നിങ്ങൾ കേട്ടുകൊൾവിൻ.

ഞാനും കരുണമ്മയുടെ സഖിയായി പാൎക്കുന്ന സുകുമാരിയും ചെറിയന്നേ
ഒന്നിച്ചു കളിച്ചു വളൎന്നവരാകുന്നു. എന്റെ പത്താം വയസ്സു മുതൽ അവളുമാ
യി പരിചയമുണ്ടു. ഞാൻ കല്ക്കത്തായിലേക്കു പോകുമ്പോൾ അവളെ ഞാൻ
എന്റെ അമ്മെക്കു ഒരു മകളായി കരുതിയിട്ടായിരുന്നു പോയതു.അതുപ്രകാ
രം തന്നെ അവൾ എന്റെ അമ്മെക്കു മരിക്കുവോളം വേണ്ടുന്ന സ്നേഹശുശ്രൂഷക
ളെല്ലാം ചെയ്തു. അമ്മയുടെ മരണത്തിന്നസാരം മുമ്പെ അവളുടെ കയ്യെഴു
ത്തായി അമ്മ എഴുതിച്ച ഒരു കത്തിന്റെ ഒടുവിൽ തന്റെ സ്വന്ത കയ്യക്ഷരമായി
'സുകുമാരിയെ ഒരിക്കലും മറന്നു പോകരുതേ' എന്നെഴുതിയിരുന്നു. അതു
മുതൽ എനിക്കു അവളെ വിവാഹം കഴിക്കേണമെന്നു താത്പൎയ്യമായി. കുറെ
കഴിഞ്ഞപ്പോൾ അമ്മയുടെ മരണവൎത്തമാനവും അവൾ തന്നെ എനിക്കെഴുതി
അറിയിച്ചു. എങ്കിലും ഞാൻ അവൾക്കു കത്തുകളൊന്നും എഴുതിയില്ല. അതി
ന്റെ സംഗതി പറയാം. അതുവരെ എനിക്കവളോടു സാധാരണ സഹോ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/163&oldid=196095" എന്ന താളിൽനിന്ന് ശേഖരിച്ചത്