താൾ:GkVI259.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– 2 –

രായ ഒരു പുഴയും രണ്ടു നാഴിക തെക്കു കുറ്റിക്കോൽ എന്നു പേരായ ഒരു പുഴ
യും ഉണ്ടു. ഈ രണ്ടു പുഴകൾക്കു മദ്ധ്യേയുള്ള സ്ഥലം എത്രയും ഫലവത്തായ
വയലുകൾകൊണ്ടും തെങ്ങു മാവു പിലാവു മുതലായ ഫലവൃക്ഷങ്ങളാൽ നിറഞ്ഞ
അനവധി പറമ്പുകൾകൊണ്ടും കാട്ടുമരങ്ങൾ നിബിഡമായി വളരുന്ന അനേ
കം ചെറുമലകൾകൊണ്ടും എത്രയും ശോഭിതമായതാകുന്നു. മേൽപ്പറഞ്ഞ ശിവ
ക്ഷേത്രം നൂറു വഷങ്ങൾക്കു മുമ്പേ ഠിപ്പുസുല്ത്താൻ ആക്രമിച്ചു നശിപ്പിച്ചുകളഞ്ഞ
തിനാൽ അതിനു പണ്ടുണ്ടായിരുന്ന ഭംഗിയും മഹിമയും ഇപ്പോഴില്ല. അതി
ന്റെ പടിഞ്ഞാറുവശത്തുള്ള ഗോപുരം ഇന്നേവരെക്കും പാഴായ സ്ഥിതിയിൽ
തന്നെ കാട്ടുവള്ളികളാലും മറ്റും മൂടിക്കിടക്കുന്നു. എങ്കിലും കിഴക്കേ പൂമുഖം
അതിന്റെ ഉയൎന്ന കന്മതിലിന്മേലുള്ള പലവിധസ്വരൂപങ്ങളുമായി ഏതാനും
നല്ല സ്ഥിതിയിൽ തന്നെ ഇരിപ്പുണ്ടു. ക്ഷേത്രത്തിന്റെ മേൽ ഒരു വലിയ
പൊൻതാഴികയും ചുററും ഭണ്ഡാരശാലകളും അനേകം മണ്ഡപങ്ങളും ഉണ്ടു.
വിശാലമായ ഒരു ചിറയും ഇതിന്റെ സമീപത്തു തന്നെ ഉണ്ടു.

അമ്പലത്തിന്നെതിരായി കുപ്പം പുഴയുടെ തെക്കേക്കരയിന്മേലുള്ള ഒരു ഉയ
ൎന്ന കുന്നിന്റെ ശിഖരത്തിന്മേൽ പാഴായ ഒരു കോട്ടയുടെ അവശിഷ്ടങ്ങളുള്ള
തിന്നു "ഠിപ്പൂവിന്റെ കോട്ട" എന്നു ഇപ്പോഴും പേർ പറഞ്ഞുവരുന്നു. അതി
ന്മേൽനിന്നായിരുന്നു ഠിപ്പുസുല്ത്താൻ പീരങ്കികൊണ്ടു ക്ഷേത്രത്തിന്റെ മതിൽ
തകൎത്തതു. അവിടെനിന്നു നോക്കിയാൽ തെക്കോട്ടു കുറ്റിക്കോൽവരെയുള്ള
സ്ഥലങ്ങളും കിഴക്കു ബാണാസുരപൎവ്വതംവരെയും പടിഞ്ഞാറു ഏഴിമലയും വട
ക്കു കണ്ണെത്താത ദൂരത്തോളം വൃക്ഷസമൂഹങ്ങളും കാണാം.

ഈ ക്ഷേത്രത്തിനു ഒരു നാഴിക തെക്കു കിഴക്കു തൃച്ചംബരം എന്ന സ്ഥലത്തു
ഒരു വലിയ ചിറയും അതിന്റെ വക്കത്തു വിശേഷമായൊരു വിഷ്ണുക്ഷേത്ര
വുമുണ്ടു. അവിടെ പൊന്നുകൊണ്ടു കൃഷ്ണന്റെ ഒരു സ്വരൂപമുള്ളതു ഠിപ്പുവി
ന്റെ കണ്ണിൽ പെട്ടില്ലെന്നു തോന്നുന്നു. എങ്കിലും ആ ദേശക്കാരുടെ ഇടയിൽ
ഒരു പാരമ്പൎയ്യകഥ നടപ്പുണ്ടു. ഠിപ്പു അമ്പലത്തിന്റെ വരിക്കല്ലുവരെയും എത്തി
യപ്പോൾ ഒരു വലിയ കടന്നൽക്കൂട്ടം ഇളകി അവന്റെ സൈന്യത്തോടു ഭയങ്ക
രമായ പോർ ചെയ്യതുകൊണ്ടു അവൻ ഭയപ്പെട്ടു പട്ടാളക്കാരോടു പിൻവാങ്ങു
വാൻ കല്പിച്ചു. താൻ മാത്രമായി ക്ഷേത്രത്തിൽ കടന്നു മേൽപ്പറഞ്ഞ സ്വൎണ്ണ
ബിംബത്തിന്റെ കഴുത്തിൽ ഒരു പൊൻമാല അൎപ്പിച്ചപ്പോൾ കടന്നൽ പിൻ
വാങ്ങി, താൻ ഉടനെ ഏറ്റവും ഭയഭക്തിയോടെ സൈന്യവുമായി തിരിച്ചുപോ
കയും ചെയ്തുപോൽ. ഠിപ്പുവിന്റെ സ്വഭാവത്തെ കുറിച്ചു അറിവുള്ളവൎക്കു ഇതു
എത്രത്തോളം പരമാൎത്ഥമായിരിക്കാം എന്നു ഊഹിക്കാമല്ലോ.

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/16&oldid=195711" എന്ന താളിൽനിന്ന് ശേഖരിച്ചത്