താൾ:GkVI259.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സുകുമാരി.


ഒന്നാം അദ്ധ്യായം.

മലയാളരാജ്യത്തിൽ തളിപ്പറമ്പു, തൃക്കളർ, തൃശ്ശൂർ എന്നീ മൂന്നു സ്ഥലങ്ങളിലു
ള്ള ശിവക്ഷേത്രങ്ങളാകുന്നു പുരാതനമേ വിഖ്യാതിയുള്ളവ. ചില ഹിന്തുക്കൾ
വിശ്വസിച്ചുവരുന്നപ്രകാരം ഈ മൂന്നു സ്ഥലങ്ങളിലും ഒരേ മൂൎത്തി തന്നെ മൂന്നു
അംശങ്ങളായിട്ടാണ് പ്രതിഷ്ഠിതമായിട്ടുള്ളതു. തൃശ്ശൂരിലുള്ളതു ആ മൂൎത്തിയുടെ
തലയാകുന്നു. അതുകൊണ്ടു അവിടത്തെ പ്രധാനവഴിപാടു പശുവിൻനെയി
ആകുന്നു. തൃക്കളൂരുള്ളതു വയറാകയാൽ അവിടത്തെ വഴിപാടു അപ്പമാകുന്നു.
തളിപ്പറമ്പിൽ പാദങ്ങളാകയാൽ അവിടെ നമസ്കാരമാകുന്നു മുഖ്യവഴിപാടു.
അതുകൊണ്ടു ഈ മൂന്നു ക്ഷേത്രങ്ങളിലും പ്രാമുഖ്യത ഏറിയതു തളിപ്പറമ്പിലെ
ശിവക്ഷേത്രം തന്നെ.

പണ്ടു ചില മഹൎഷിമാർ ശിവനെ പ്രതിഷ്ഠിപ്പാനായി തളിപ്പറമ്പിലേക്കു
വന്നപ്പോൾ ദേശമൊക്ക ശവഭൂമിയായി കണ്ടതിനാൽ ശുദ്ധിപോരാ എന്നുവെ
ച്ചു വളരെ പരിശോധന കഴിച്ചതിൽപിന്നെ ഒരു തളികവട്ടത്തിൽ ശവം
തട്ടാത്ത പാവനസ്ഥലം കണ്ടു അവിടെ ശിവനെ പ്രതിഷ്ഠിച്ചു എന്നും അതുനി
മിത്തം ആ ദേശത്തിനു തളിപ്പറമ്പു എന്നു പേർ വന്നു എന്നും ചില വൃദ്ധന്മാർ
പറഞ്ഞു കേട്ടിട്ടുണ്ടു. ഈ ക്ഷേത്രത്തിനു അരനാഴിക വടക്കു കുപ്പം എന്നു പേ

1

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/15&oldid=195708" എന്ന താളിൽനിന്ന് ശേഖരിച്ചത്